ADVERTISEMENT

കാസർകോട് ∙ റമസാനു പിന്നാലെ വിഷു കൂടി എത്തിയതോടെ തിരക്കിലമർന്ന് വിപണി. വസ്ത്ര വിപണിയാണ് സജീവമായത്. ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട്, പാലക്കുന്ന്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, വെള്ളരിക്കുണ്ട്,  പൊയിനാച്ചി, ചെർക്കള, മുള്ളേരിയ, കുമ്പള, രാജപുരം ഉൾപ്പെടെ ജില്ലയിലെ  പ്രധാന പട്ടണങ്ങളിൽ എല്ലാം തിരക്കാണ്.

പെരുന്നാളിന്റെ ഭാഗമായി  കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രി വളരെ വൈകി കടകളും ഭക്ഷണ ശാലകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തിൽ ആശ്വാസത്തിലാണ് വ്യാപാര സമൂഹവും. വിഷുക്കണിക്കുള്ള കണിക്കലവും കൃഷ്ണ വിഗ്രഹവും  ഇത്തവണ വിപണിയിൽ ഏറെയുണ്ട്. ദേശീയപാതയോരത്തും മറ്റു പലയിടത്തും കൃഷ്ണ വിഗ്രഹങ്ങളുമായി ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ എത്തിയിട്ടിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com