ADVERTISEMENT

നീലേശ്വരം∙കിനാനൂർ- കരിന്തളം പഞ്ചായത്തിലെ ചൂരിപ്പാറയിൽ വൻ തീപിടിത്തം. ചൂരിപ്പാറ ശ്മശാനത്തിന്റെ സമീപത്തും പരിസര പ്രദേശങ്ങളിലും ഏക്കർ കണക്കിന് സ്ഥലത്താണ് തീ പിടിച്ചത്.പതിനൊന്ന് മണിയോടെ പരിസരത്തുള്ള ട്രാൻസ്ഫോമറിൽ നിന്ന് ഉണ്ടായ തീയാണു പെട്ടെന്ന് ആളിപ്പടർന്നത്. പഞ്ചായത്തംഗം ഷൈജമ്മ ബെന്നിയുടെ നേതൃത്വത്തിൽ നാട്ടുകാർ എല്ലാവരും സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

 പിന്നീട് കാഞ്ഞാങ്ങാട് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് 2 യൂണിറ്റ് സ്ഥലത്തെത്തി. ഫയർഫോഴ്സ് ഓഫിസർ പ്രസാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സമയോചിതമായി ഇടപെട്ടത് കൊണ്ട് തീ അണയ്ക്കാൻ കഴിഞ്ഞു.  ഷൈജമ്മ ബെന്നി, കെ.പി.വേണു, സനേഷ്, രാമചന്ദ്രൻ, നികേഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com