ADVERTISEMENT

തൃക്കരിപ്പൂർ ∙ ദിവസത്തിനകം 5 അപകടങ്ങൾ! തങ്കയം മുക്കിലെ അപായചിത്രങ്ങൾ മായുന്നില്ല. ഇന്നലെയും അപകടമുണ്ടായിരുന്നു എന്നാൽ, ആളപായമില്ല. പയ്യന്നൂരിൽനിന്നു തൃക്കരിപ്പൂർവഴി മടക്കരയിലേക്കു പോകുന്ന പിഎൽടി ബസും മിനി ലോറിയുമാണ് ഇന്നലെ കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളുടെയും മുൻ ഭാഗത്തു ക്ഷതമുണ്ട്. ഈ മാസം 7 അപകടങ്ങൾ ഉണ്ടായി. ടൗണിലേക്കും പയ്യന്നൂർ ഭാഗത്തേക്കുള്ള ബൈപാസിലേക്കും വാഹനങ്ങൾ പോകുന്ന ജംക്‌ഷനിൽ അപകട സാധ്യത ഏറെയാണ്. റെയിൽവേ ഗേറ്റുകൾ ഒഴിവാക്കാനായി ഒട്ടേറെ വാഹനങ്ങൾ ഈ വഴി തിരഞ്ഞെടുക്കുന്നു.

ജംക്‌ഷനിൽ അപകടം പരമ്പരയാകുമ്പോഴും അധികൃതർ കണ്ണടയ്ക്കുന്നതിനെക്കുറിച്ച് വിഷു ദിനത്തിലും മലയാള മനോരമ വാർത്ത നൽകിയതാണ്. പൊതുമരാമത്ത്–മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. നിലവിൽ ബസുകൾ നിർത്തിയിടുന്നത് തടയുന്നതിനും ഓട്ടോറിക്ഷ പാർക്കിങ് റോഡിനു പടിഞ്ഞാറു ഭാഗത്തേക്കു മാറ്റുന്നതിനും നിർദേശമുണ്ടെങ്കിലു നടപ്പാകാറില്ല. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ പ്രശ്നത്തിൽ സമരം നടത്തിയിരുന്നു.  വേഗ നിയന്ത്രണത്തിനു പൊതുമരാമത്ത് തയാറാകുന്നില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്ന മുന്നറിയിപ്പിലാണ് നാട്ടുകാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com