ADVERTISEMENT

സിലക്‌ഷൻ ട്രയൽസ് നാളെ: കാസർകോട്∙കേരള ക്രിക്കറ്റ് അസോസിയേഷൻ  എൻഎസ് കെ ട്രോഫിക്കുള്ള ടി 20 ടൂർണമെന്റിൽ ജില്ലാ സീനിയർ ടീം സിലക്‌ഷൻ ട്രയൽസ് നാളെ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.  താൽപര്യമുള്ളവർ രാവിലെ 9 നു മുൻപ് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. 9778179601, 04994 227500.

കളിയാട്ട ഉത്സവം 
എളേരിത്തട്ട് ∙ വിലങ്ങ് അഡൂർ മടയിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ കളിയാട്ട ഉത്സവം മേയ് 5,6 തീയതികളിലായി നടക്കും. 5ന് വൈകിട്ട് 6ന് ദീപാരാധന. തുടർന്ന് തെയ്യം തുടങ്ങൽ. കൈകൊട്ടിക്കളി, മംഗലംകളി. അന്നദാനം. 8.30 മുതൽ ബീരൻ തെയ്യം പുറപ്പാട്, വിഷ്ണുമൂർത്തിയുടെയും മടയിൽ ചാമുണ്ഡിയുടെയും വിവിധ തെയ്യക്കോലങ്ങളുടെയും തോറ്റം പുറപ്പാട്. 6ന് പുലർച്ചെ 4ന് കരിഞ്ചാമുണ്ഡിയുടെ കോലം പുറപ്പാട്. രാവിലെ 10മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തിതെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനം. 5ന് മടയിൽ ചാമുണ്ഡേശ്വരിയുടെ തിരുമുടിതാഴൽ ചടങ്ങോടുകൂടി സമാപനം.

തെയ്യംകെട്ട് ഉത്സവം
ചെറുവത്തൂർ ∙ പിലിക്കോട് കോതോളി മാർണ ഗുളികൻ ദേവസ്ഥാനം തെയ്യംകെട്ട് ഉത്സവം നാളെ നടക്കും. ഉച്ചയ്ക്ക് 12മുതൽ ഗുളികൻ പുറപ്പാട്. തുടർന്ന് അന്നദാനം. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് 4ന് രയരമംഗലം വടക്കേൻ വാതുക്കൽനിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com