ADVERTISEMENT

∙ യുഡിഎഫ് 
കാസർകോട് ∙ ആരാധാനാലയങ്ങളിലെത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യർഥിച്ച് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബേള സെന്റ് മേരീസ് പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു. നാരമ്പാടി സെന്റ് ജോൺസ് ദേ ബ്രിട്ടോ ചർച്ചിലും  രിഫാഇയ്യ ജുമാ മസ്ജിദ് സന്ദർശിച്ചു.ചെങ്കള, മംഗൽപാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി.

യുഡിഎഫ് നേതാക്കളായ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം.അഷറഫ് എംഎൽഎ, കെ.നീലകണ്ഠൻ, സി.ടി.അഹമ്മദലി, പി.എ.അഷ്റഫലി, സി.വി.ജയിംസ്, എം.പി.യൂസഫ്, ടി.എ.മൂസ, എം.അബ്ബാസ്, മാഹിൻ കേളോട്ട്, കെ.ഖാലിദ്, എ.ഗോവിന്ദൻ നായർ, നാഷനൽ അബ്ദുല്ല, സാജിദ് മൗവ്വൽ, അസീസ് മരിക്കെ, മഞ്ജുനാഥ് ആൽവ, ഡി.എം.കെ.മുഹമ്മദ്, അർഷാദ് വോർക്കാടി, അസീസ് കളത്തൂർ, ഖാദർ ബദ്രിയ, പുരുഷോത്തമൻ നായർ, അബ്ദുൽ റസാഖ്, കരിവെള്ളൂർ വിജയൻ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, മൂസ ബി.ചെർക്കള, ജലീൽ എരുതുംകടവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.

∙ സ്ഥാനാർഥി ഇന്ന്.
രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ന് കാസർകോട് നിയോജക മണ്ഡലത്തിലെ കാസർകോട്, മൊഗ്രാൽപുത്തൂർ, മധൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. 9.00 കമ്പാർ (ഉദ്ഘാടനം), 9.30 മൊഗർ, 9.45 കടവത്ത്, 10.00 മൊഗ്രാൽപുത്തൂർ, 10.15 കുന്നിൽ, 10.45 ബെള്ളൂർ, 11.00 ചൗക്കി, 11.15 ബദർ നഗർ, 11.30 ബ്ലാർക്കോട്, 12.00 എരിയാൽ, 1.45 അടുക്കത്ത്ബയൽ, 2.00 ചൂരി, 2.15 ചെട്ടുംകുഴി, 2.30  നെൽക്കള, 2.45 ചാലക്കുന്ന്, 3.00 ബെദിര, 3.15 കൊല്ലമ്പാടി, 3.30 തുരുത്തി, 3.45 പച്ചക്കാട്,  4.00 നെല്ലിക്കുന്ന്, 4.15 ഫിർദൗസ് നഗർ, 4.30 ചേരങ്കൈ, 5.00 കസബ കടപ്പുറം, 5.15 പള്ളം, 5.30  ഫോർട്ട് റോഡ്, 5.45 തായലങ്ങാടി, 6.00 തെരുവത്ത്, 6.15 ഹൊന്നമൂല, 6.30 ബാങ്കോട്, 6.45 കെ.കെ. പുറം, 7.00 തളങ്കര കുന്നിൽ, 7.15 കടവത്ത്, 7.30 പടിഞ്ഞാർ, 8.00 ദീനാർ നഗർ.

എൽഡിഎഫ്
കാഞ്ഞങ്ങാട് ∙മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ പങ്കെടുത്തു  കർണാടക അതിർത്തി​ ഗ്രാമമായ മലയോരത്തെ കല്ലപ്പള്ളി മുതൽ തീരദേശമായ കൊളവയൽ വരെ  പര്യടനം നടത്തി  എൽഡിഎഫ്‌ സ്ഥാനാർഥി എം.വി.ബാലകൃഷ്‌ണൻ. എടത്തോട്, കാലിച്ചാനടുക്കം, കിഴക്കേ വെള്ളിക്കോത്ത്, ചാമുണ്ഡിക്കുന്ന്, ഞാണിക്കടവ്, സദ്ദാംമുക്ക്, മീനാപ്പീസ് കടപ്പുറം, അജാനൂർ കടപ്പുറം, കൊളവയൽ എന്നീ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പാലക്കുന്നിലെയും തൃക്കരിപ്പൂരിലെയും പയ്യന്നൂരിലെയും റാലികളിലും സ്ഥാനാർഥി പങ്കെടുത്തു.  

 കാലിച്ചാനടുക്കം ടൗണിൽ ഓലക്കുടയേന്തിയാണ് സ്ഥാനാർഥി എത്തിയത്. തീരദേശത്ത് തുറന്ന വാഹനത്തിലായിരുന്നു പര്യടനം. സദ്ദാംമുക്കിൽ ബൈക്കുകളും അകമ്പടി സേവിച്ചു. . കൊളവയലിൽ സമാപനം എൽഡിഎഫ്‌ കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡിക്കുന്നിൽ സുഭാഷ് അറുകരയുടെ നാടൻപാട്ടുമുണ്ടായി.

മീനാപ്പീസ് കടപ്പുറത്ത്‌ മത്സ്യത്തൊഴിലാളികൾ തുഴ നൽകി സ്വീകരിച്ചു.വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ ഇ.ചന്ദ്രശേഖരൻ എംഎൽഎ, വി.കെ.രാജൻ, ആർ.ശങ്കർ റൈ, ഒക്ലാവ് കൃഷ്ണൻ, എം.വി.കൃഷ്ണൻ, കെ.വി.കൃഷ്ണൻ, കെ.സബീഷ്, ധനീഷ് ബിരിക്കുളം, ശിവജി വെള്ളിക്കോത്ത്, കെ.വി.സുജാത, ഉദിനൂർ സുകുമാരൻ, പി.പി.രാജു, കെ.നാസർ എന്നിവർ പ്രസംഗിച്ചു.

∙ സ്ഥാനാർഥി പര്യടനം ഇന്ന്.
എം.വി.ബാലകൃഷ്ണൻ ഇന്ന് (22) ഉദുമ നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും. 8.30ന് കുമ്പളയിൽ നിന്ന്‌ ആരംഭിക്കും. 9.15 ആയമ്പാറ അത്തിത്തോട്ടടുക്കം, 9.45 ബാവിക്കരയടുക്കം, 10.15 ചെമ്പക്കാട്, 10.45 കുറ്റിക്കോൽ, 11.30 മാനടുക്കം, 11.45 കുളിയംകല്ല്, 12.30 ഇരിയണ്ണി. 2.30 പാണൂർ, 3.00 ബേപ്പ്, 6.00 കീഴൂർ, 6.30 മൂടംബയൽ, 6.45 തെക്കിൽ ഫെറി, 7.00 അംബാപുരം, 7.15 ബേക്കൽ, 7.30 കൂട്ടക്കനി (സമാപനം) എന്നിങ്ങനെയാണ് പര്യടനം.

എൻഡിഎ
കാസർകോട് ∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. കാലിക്കടവ്, വെള്ളച്ചാൽ, മാണിയാട്ട്, കരപ്പാത്ത്, കണ്ണംകൈ, ഉദിനൂർ സെൻട്രൽ, തെക്കേക്കാട്, ഓരിമുക്ക്, ഒരിയര കോളനി, മാവിലാകടപ്പുറം, , പടന്നക്കടപ്പുറം, വയലോടി, മാടക്കാൽ, ഒളവറ മുണ്ട്യ, തെക്കുമ്പാട്, കരോളം, തങ്കയം ഹോസ്പിറ്റൽ, ചെറുകാനം, കൊയോങ്കര, നടക്കാവ്, തൃക്കരിപ്പൂർ മാർക്കറ്റ്, മീലിയാട്ട് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം പേക്കടത്ത് സമാപിച്ചു. മടക്കര ഹാർബർ സന്ദർശിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി പി.രാജീവൻ, ജില്ലാ കമ്മിറ്റി അംഗം എ.കെ.ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി പവിത്രൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com