ADVERTISEMENT

സുള്ള്യ ∙ ഇന്നു നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ദക്ഷിണ കന്നഡ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ ഉച്ചയോടെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളും മറ്റുമായി അതത് ബൂത്തുകളിലേക്കു തിരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തിൽ എത്തി. ദക്ഷിണ കന്നഡ മണ്ഡലത്തിൽ 1876 ബൂത്തുകളാണു ഒരുക്കിയിരിക്കുന്നത്. 18,18,127 വോട്ടർമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 9 സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഭാവി നിർണയിക്കും.

ജില്ലയിൽ 72 മാതൃകാ പോളിങ് ബൂത്തുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ 40 എണ്ണം സഖി ബൂത്തുകളാണ്.  രാവിലെ ഏഴു മണിക്കു വോട്ടെടുപ്പ് ആരംഭിക്കും വൈകുന്നേരം ആറു മണിവരെ വോട്ടെടുപ്പ് സമയം. കനത്ത സുരക്ഷാ സംവിധാനങ്ങളാണു എങ്ങും ഒരുക്കിയിരിക്കുന്നത്. കർണാടക പൊലീസ്, സിആർപിഎഫ് എന്നിവ സുരക്ഷ ഒരുക്കുന്നു. ക്രിട്ടിക്കൽ ബൂത്തുകളിൽ ശക്തമായ സുരക്ഷാ സംവിധാനമൊരുക്കും. കൂടാതെ പൊലീസ് മൊബൈൽ സ്ക്വാഡും സുരക്ഷയൊരുക്കും. കേരള അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com