ADVERTISEMENT

കാസർകോട്∙ ലഹരിയിലെത്തിയ യുവാവ് പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെ വൈകിട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകളാണ് കൈകൊണ്ട് ഇടിച്ച് തകർത്തത്. തുടർന്ന്, തകർന്ന ഗ്ലാസിന്റെ ചില്ലുകൾ ഉപയോഗിച്ച് ആത്മഹത്യ ശ്രമവും നടത്തി. 

യുവാവിനെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിഫലമായി. മധുർ സ്വദേശിയായ യുവാവാണ് പരാക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി. കഞ്ചാവ് കേസിൽ ഒരാഴ്ച മുൻപാണ് യുവാവ് ജയിൽ നിന്നിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com