കാഞ്ഞങ്ങാട്ടെ പീഡനം: പ്രതിയുമായി കൂത്തുപറമ്പിൽ തെളിവെടുപ്പ് നടത്തി
Mail This Article
×
കൂത്തുപറമ്പ് ∙ കാഞ്ഞങ്ങാട്ട് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പി.എ.സലീമിനെ കൂത്തുപറമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പിലെ ജ്വല്ലറിയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ കമ്മൽ കവർന്ന പ്രതി അതു വിറ്റ കട ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. കമ്മൽ ഉരുക്കിയ 930 മില്ലിഗ്രാം സ്വർണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
ചെറുവാഞ്ചേരിയിലുള്ള സഹോദരി വഴിയാണ് മോഷണമുതൽ വിൽപന നടത്തിയത്. ഒരു ഗ്രാമിനടുത്തുള്ള സ്വർണ കമ്മൽ മരുന്ന് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് കടക്കാരനെ വിശ്വസിപ്പിച്ചാണ് വിൽപന ചെയ്തത്. കടയിൽ നിന്ന് സ്വർണം തൂക്കി വില രേഖപ്പെടുത്തി നൽകിയ ബിൽ പൊലീസിന് ലഭിച്ചിരുന്നു. ജനങ്ങൾ തടിച്ചുകൂടിയതോടെ വളരെ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.