ADVERTISEMENT

തൃക്കരിപ്പൂർ ∙ മഴ കനത്തതോടെ കടലോര പഞ്ചായത്തായ വലിയപറമ്പിന്റെ വടക്കനതിരിൽ കടൽനാശവും തുടങ്ങി. ഇന്നലെ വൈകിട്ടോടെ മാവിലാക്കടപ്പുറം ഒരിയര മേഖലയിൽ കടൽ കയറി കരകവർന്നു. തെങ്ങും കാറ്റാടി മരങ്ങളും മറ്റും കടപുഴകി.വ്യാപകമായ നിലയിൽ അനധികൃത മണലൂറ്റു നടത്തുന്ന ഭാഗത്താണു കടലാക്രമണം. ഇന്നലെ രാവിലെ മുതൽ മഴ കനത്തതോടെ മണൽ വെട്ടിയെടുത്ത കരയിലും കരയോടു ചേർന്ന ഭാഗത്തും കടൽക്ഷോഭം ശക്തിപ്പെട്ടു. പരിസരവാസികളിൽ ആശങ്കയും ഭീതിയുമുണ്ട്.

20 കിലോ മീറ്ററിലധികം കടൽത്തീരമുള്ള വലിയപറമ്പിന്റെ വടക്കും തെക്കും ദിശകളിൽ കാലവർഷത്തിൽ കടലാക്രമണം സാധാരണമാണ്. അതു പക്ഷേ, കാലവർഷം ശക്തിപ്പെടുമ്പോഴായിരുന്നു. വടക്കൻ മേഖലയിൽ അനിയന്ത്രിതവും അനധികൃതവുമായ  മണലൂറ്റു നിമിത്തം പരിസ്ഥിതി ആഘാതം തീരദേശവാസികൾ നേരത്തെ തന്നെ ആശങ്കപ്പെടുകയും അധികൃതരിൽ നിരന്തരം നടപടിയും പരിഹാരവും ആവശ്യപ്പെടുകയും ചെയ്തതാണ്.

പക്ഷേ, മണലൂറ്റുകാരെ പ്രതിരോധിക്കാൻ നടപടിയുണ്ടായില്ല. മഴയുടെ തുടക്കത്തിൽ തന്നെ ഒരിയരയിൽ കടലാക്രമണമുണ്ടായത് പരിസ്ഥിതി ആഘാതം മൂലമാണെന്ന് അധികൃതർക്കും ബോധ്യമാണ്. മണലൂറ്റു നിയന്തിക്കുന്നതിനു എത്രയും വേഗം കർക്കശമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കടൽനാശവും ശുദ്ധജലക്ഷാമവും തീരത്തെ ജനജീവിതം ദുരിതപൂർണമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com