ADVERTISEMENT

തൃക്കരിപ്പൂർ ∙ മഴയും വെയിലും നനയാതെ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാർക്ക് ട്രെയിൻ കാത്തുനിൽക്കാനോ കയറാനോ ആകില്ല. പ്ലാറ്റ്ഫോമിൽ മേൽക്കൂര പണിയുന്നതിനു 2 വർഷം മുൻപ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടും നടപ്പായില്ല. 5 വർഷം മുൻപാണ് നിലവിലുള്ള സ്റ്റേഷൻ കെട്ടിടം പണിതത്. എന്നാൽ, ഇതിന് അസൗകര്യങ്ങളേറെയാണ്. മേൽക്കൂരക്കായി പ്രതിഷേധം ഉയർന്നപ്പോഴാണ് ആവശ്യം അംഗീകരിച്ച റെയിൽവേ, എസ്റ്റിമേറ്റ് തയാറാക്കിയത്.

എന്നാൽ ഇതുവരെ നടപടികളൊന്നുമുണ്ടായില്ല. കൂടാതെ, സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് സ്റ്റേഷന്റെ പേര് എഴുതുന്നതിനു പകരം പരസ്യ ബോർഡാണുള്ളത്. മികച്ച വരുമാനം ഉണ്ടായിട്ടും പതിറ്റാണ്ടായി ആവശ്യപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ് കാര്യത്തിൽ അവഗണന തുടരുന്ന റെയിൽവേയിൽനിന്നു മേൽക്കൂരയുടെ കാര്യത്തിലും ഇതൊക്കെ തന്നെ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നു യാത്രക്കാരും നാട്ടുകാരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com