ADVERTISEMENT

പൂച്ചക്കാട് ∙ കാഞ്ഞങ്ങാട്– കാസർകോട് സംസ്ഥാനപാതയിൽ നിത്യവും അപകടാവസ്ഥയിലായ വളവുകളിൽ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ച് അജാനൂർ ലയൺസ് ക്ലബ് പ്രവർത്തകർ. പൂച്ചക്കാടിനും ചേറ്റുകുണ്ടിനുമിടയിലുള്ള തെക്കുപുറം വളവിലാണ് കാടുമൂടി കിടക്കുന്നതും പാറക്കൂട്ടം മൂലം എതിരെവരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്തതും വാഹനാപകടങ്ങൾക്ക് കാരണമായത്. പൊതുവേ അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്.പാതയോരങ്ങളിലെ കാടുകൾ വെട്ടിമാറ്റണമെന്നു ആവശ്യപ്പെട്ടു നാട്ടുകാർ ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

ഇതേ തുടർന്നാണ് ലയൺസ് ക്ലബ് പ്രവർത്തകർ ശുചീകരിക്കാൻ രംഗത്തെത്തിയത്. അജാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് കെ.വി.സുനിൽരാജ്, സോൺ ചെയർപഴ്സൻ സുകുമാരൻ പൂച്ചക്കാട്, പഞ്ചായത്ത് അംഗം അബ്ബാസ് തെക്കുപുറം, ക്ലബ് സെക്രട്ടറി സി.എം. കുഞ്ഞബ്ദുല്ല, ട്രഷറർ കെ.പി.അബ്ദുൽസലാം, ജെയ്സൺ തോമസ്, ഷെരീഖ് കമ്മാടം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com