ADVERTISEMENT

ഉപ്പള ∙ കടൽക്ഷോഭത്തിൽ മണിമുണ്ടയിലെ തീരദേശ റോഡ് തകർന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി തുറമുഖ വകുപ്പ് 2018ൽ 4.89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണംകുളം, കുർച്ചിപ്പള്ളം മണിമുണ്ട റോ‍ഡിൽ കോൺക്രീറ്റ് ചെയ്ത 25 മീറ്റർ വരെയുള്ളതാണ് കടലെടുത്തത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ദിവസങ്ങളായി മുസോടി മുതൽ മുട്ടംഗേറ്റ് വരെ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്.

നൂറുമീറ്ററിലധികം പരിസര പ്രദേശങ്ങളിലെ ഭാഗം കടലെടുത്തു. ഈ പ്രദേശത്തെ പത്തിലേറെ വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. പെരിങ്കടി–മുട്ടംഗേറ്റ് റോഡ് നേരത്തെ തകർന്നിരുന്നു. ഇപ്പോൾ പൂർണമായും ഈ പ്രദേശത്തെ റോഡും കടലെടുത്തിട്ടുണ്ട്.ശക്തമായ കാറ്റിൽ ഉപ്പളയിലും പരിസരങ്ങളിലും മരം വീണു വൈദ്യുതി മുടങ്ങി. എഴിടത്ത് മരം വീണു 9 വൈദ്യുതി തൂണുകൾ തകർന്നു. 12 സ്ഥലങ്ങളിൽ കമ്പി പൊട്ടിവീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com