ADVERTISEMENT

ഒഴിവ്
കാസർകോട് ∙ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് പരിധിയിലെ ചെങ്കള, മുളിയാർ പഞ്ചായത്ത് പരിധിയിൽ പട്ടികവർഗ പ്രമോട്ടറെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിലെ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പിവിടിജി, അടിയ, മലപണ്ടാരം, പണിയ വിഭാഗക്കാർക്ക് എട്ടാം ക്ലാസ് ആണ് യോഗ്യത. പ്രായം 20നും 40നും മധ്യേ. അഭിമുഖം നാളെ 10.30നു. 04994-255466.

ഇൻസ്ട്രക്ടർ ഒഴിവ്
കാസർകോട്∙ ഗവ. ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: കംപ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദം / ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻടിസി / ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻഎസി അഭിമുഖം 10ന് രാവിലെ 10ന് 04994–256440

അധ്യാപക ഒഴിവ്
ചെർക്കള∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ. 9847638589.
കാസർകോട് ∙ ഗവ. യുപി സ്‌കൂളിൽ യുപിഎസ്‌ടി (മലയാളം) ഒഴിവ്. അഭിമുഖം നാളെ  10.30നു സ്കൂളിൽ.

ക്യാംപ് സിറ്റിങ് 9ന്
കാഞ്ഞങ്ങാട്∙ ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാംപ് സിറ്റിങ്ങും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗവും 9ന് 11.30നു അസിസ്റ്റന്റ് ലേബർ ഓഫിസിൽ നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശാദായം, അംശാദായ കുടിശിക, വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ (വിവാഹ ധനസഹായം, മരണാനന്തരം ആശ്രിതർക്കുള്ള ധനസഹായം, പെൻഷൻ ആനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്, ചികിത്സാ ധനസഹായം), പുതിയ അംഗത്വ അപേക്ഷ സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് സിറ്റിങ്. 8547655338.

മസ്റ്ററിങ് 
കാസർകോട്∙ എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് അംഗങ്ങൾ 8നകം റേഷൻ കടകളിൽ എത്തി മസ്റ്ററിങ്  പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ഇന്ന് മസ്റ്ററിങ് സൗകര്യം ഉണ്ടായിരിക്കും. 04994-255138.

അറ്റൻ‍ഡർ കം ഡ്രൈവർ
കാസർകോട്∙ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്‌ അടിസ്ഥാനത്തിൽ രാത്രികാല മൃഗ ചികിത്സാ സേവനങ്ങൾക്കായി നിയമിച്ച വെറ്ററിനറി ഡോക്ടർമാരെ സഹായിക്കുന്നതിന് അറ്റൻ‍ഡർ കം ഡ്രൈവർമാരെ 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ് പാസ്, ലൈറ്റ് ഡ്രൈവിങ് ലൈസൻസ്. അഭിമുഖം 11ന് 10.30നു സിവിൽ സ്‌റ്റേഷനിൽ എ ബ്ലോക്കിലെ ജില്ലാ മൃഗ സംരക്ഷണ ഓഫിസിൽ. 04994–224624.

അഭിമുഖം 9ന്
പള്ളിക്കര∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു.  യോഗ്യത: ബി.ഫാം / ഡി.ഫാം, ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ. അഭിമുഖം 9ന് 10നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. 0467-2275500.

വീൽചെയർ വിതരണം
കാസർകോട് ∙ രാജ്യസഭാ എംപി പി.സന്തോഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മടിക്കൈ പഞ്ചായത്തിലെ ഗുണഭോക്താവിന് ഇലക്‌ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നു. അപേക്ഷ രേഖകൾ സഹിതം 15ന് അകം ജില്ലാ സാമൂഹിക നീതി ഓഫിസ്, സിവിൽ സ്റ്റേഷൻ, എ ബ്ലോക്ക്‌, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം. 04994-255074.

ലാബ് ടെക്‌നിഷ്യൻ
തുരുത്തി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: കേരള ഗവ. അംഗീകൃത ലബോറട്ടറി ടെക്നോളജി ഡിപ്ലോമ / ബിരുദം. അഭിമുഖം 15ന് 11നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. 04672 – 263922.

അധ്യാപക ഒഴിവ്
പെരിയ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ന് 10.30 ന് സ്കൂൾ ഓഫിസിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com