ADVERTISEMENT

കാഞ്ഞങ്ങാട് ∙ അപ്രതീക്ഷിതമായുണ്ടായ കടൽച്ചുഴിയിൽ പെട്ടതിനേത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് വൻനാശനഷ്ടം. കടപ്പുറം ഭഗവതി ക്ഷേത്ര പരിധിയിൽ വരുന്ന നായനാർ, കുറത്തിയമ്മ, കാവിലമ്മ എന്നീ വള്ളങ്ങളുടെ വലകൾക്ക് ചുഴിയിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചു. ഇതിൽ നായനാർ വള്ളക്കാരുടെ വല പൂർണമായും നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു.

കുറത്തിയമ്മ കാവിലമ്മ വള്ളങ്ങളിൽ 3 ലക്ഷം രൂപയോളമാണ് നഷ്ടം സംഭവിച്ചത്. കരയിലേക്ക് വരുന്ന ശക്തിയായ തിരമാലകൾ മുറിഞ്ഞ് രണ്ടായി മാറുകയും ഇതിനു പിന്നാലെ എത്തുന്ന തിരയുടെ ശക്തിയും അടിയൊഴുക്കും കൂടിച്ചേർന്ന് വലയം രൂപം കൊള്ളുകയും ചെയ്യുന്നതാണ് കടൽച്ചുഴി. വലയത്തിന് ഉള്ളിൽ പെടുന്ന എന്തിനെയും കടൽ ഉള്ളിലേക്ക് വലിക്കും. അത്തരമൊരു വലയത്തിലാണ് വള്ളങ്ങളുടെ വല പെട്ടുപോയതും കനത്ത നാശമുണ്ടായതും.

English Summary:

Three fishing boats operating near Kanhangad, Kerala, faced significant financial losses when an unexpected whirlpool caught their nets. The boat 'Nayanar' suffered the most damage, with its net completely destroyed. The incident highlights the risks faced by fishermen and the power of natural phenomena like whirlpools.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com