ADVERTISEMENT

ഉദുമ ∙ തരിശുപാടത്ത് നെൽക്കൃഷിയിറക്കി നൂറുമേനിയുടെ വിളവെടുപ്പുമായി ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1981 എസ്എസ്എൽസി ബാച്ചിലെ പൂർവവിദ്യാർഥികൾ. ബാര വെള്ളച്ചാൽ, പാലോടം പാടശേഖരത്തിലെ തരിശായി കിടന്ന 35 സെന്റ് വയലിലാണ് നെൽക്ക‍ൃഷി ഇറക്കിയത്. മൂന്നാം വർഷത്തെ കൃഷിക്ക് ആവശ്യമായ ജയ നെൽവിത്ത് കഴിഞ്ഞവർഷം നടത്തിയ കൃഷിയിൽ നിന്നാണ് ഇവർ ശേഖരിച്ചത്. 

യുവ കർഷകനുള്ള അവാർഡ് ലഭിച്ച ദിനേശൻ മുല്ലച്ചേരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാച്ച് കമ്മിറ്റി പ്രസിഡന്റ് എച്ച്.ഹരിഹരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രത്‌നാകരൻ, ജോയിന്റ് കൺവീനർ നാരായണൻ വേങ്ങയിൽ, സഹപാഠികളായ ടി.പി.അശോക് കുമാർ, ഭാസ്‌കരൻ മുക്കുന്നോത്ത്, രാഘവൻ, വത്സല, നസീറ, ഹനീഫ, കൂട്ടായ്മ കൺവീനർ പുരുഷോത്തമൻ നായർ സി.കെ.കണ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

In a heartwarming display of community spirit and sustainable practices, former classmates of the 1981 SSLC batch from Uduma Govt. Higher Secondary School transformed a fallow plot into a thriving rice paddy. Their successful harvest celebrates the power of collaboration and commitment to their hometown.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com