ADVERTISEMENT

കാസർകോട് ∙ പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകൊടുക്കാത്തതു കാരണം ഉപജീവനം വഴിമുട്ടിയതായി പരാതിപ്പെട്ട് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ സഹപ്രവർത്തകർക്ക് നൊമ്പരമായി. നിത്യേന 250 രൂപയ്ക്ക് വാടകയ്ക്കെടുത്താണ് അബ്ദുൽ സത്താർ(60) കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നത്.കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി സ്വദേശിയായ ഇദ്ദേഹം 3 വർഷമായി കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു താമസം. പൊലീസ് ഓട്ടോ ഡ്രൈവർമാരെ അകാരണമായി പീഡിപ്പിക്കുകയാണെന്ന് ഓട്ടോ ത്തൊഴിലാളികൾ പരാതിപ്പെട്ടു. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഓട്ടോകൾ പണിമുടക്കി.

പ്രതിഷേധ മാർച്ചിന് സുബൈർ മാര, ഹരീന്ദ്രൻ, അഷറഫ് മുതലപ്പാറ, മൊയ്നുദ്ദീൻ ചെമ്മനാട്, കണ്ണൻ, രാമൻ എന്നിവർ നേതൃത്വം നൽകി. ഡിവൈഎസ്പിയുമായി ചർച്ച നടത്തി ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പു നൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.60 വയസായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ച പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നതിനു പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

English Summary:

Tragedy struck Kasaragod as an auto driver took his own life, claiming he lost his livelihood due to police refusing to release his impounded auto. This incident triggered outrage and protests among fellow auto drivers, who allege constant harassment from the police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com