ADVERTISEMENT

തൃക്കരിപ്പൂർ ∙ പഞ്ചായത്തിലെ ആയിറ്റിയിൽ വീടുവച്ചു താമസിക്കുന്ന 22 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പരിശോധിച്ചു സ്വീകരിക്കുമെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. വടക്കെതൃക്കരിപ്പൂർ വില്ലേജ് ഓഫിസിൽ നടത്തിയ അദാലത്തിൽ ലഭിച്ച പരാതിയിലാണ് കലക്ടരുടെ മറുപടി. 2005 ൽ പഞ്ചായത്ത് 22 കുടുംബങ്ങൾക്കും കൈവശരേഖ നൽകിയിരുന്നു. പക്ഷേ, പട്ടയം നൽകാൻ സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. പഞ്ചായത്തിന്റെ ആസ്ഥി രേഖാ റജിസ്റ്ററിൽ രേഖകൾ‌ ലഭ്യമല്ലാത്തതാണ് പട്ടയത്തിനു തടസ്സമായത്. 19 വർഷമായി കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നു പരാതി നൽകിയ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ വിശദീകരിച്ചു.

ലാൻഡ് ട്രിബ്യൂണൽ പട്ടയം നൽകണമെന്നാണ് ആവശ്യം.അപായസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ സീബ്രാ ലൈൻ വരയ്ക്കുന്നതിനും സ്ഥിരമായി ഹോം ഗാർഡിനെ നിയമിക്കുന്നതിനും അപായ ഭീഷണിയുള്ളതിനാൽ നടപ്പാത പണിയണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി പിടിഎ പ്രസിഡന്റ് എ.ജി.നൂറുൽ അമീന്റെ നേതൃത്വത്തിൽ നിവേദനം നൽകി.കഞ്ചിയിൽ തോടിന്റെ നവീകരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുമായി 30 പരാതികൾ ലഭിച്ചു. സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫിസിൽ നടത്തിയ അദാലത്തിൽ കലക്ടർക്ക് 85 പരാതികൾ ലഭിച്ചു. രണ്ടിടങ്ങളിലും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പങ്കെടുത്തു.

English Summary:

22 families in Ayitti, who were granted possession certificates in 2005 for houses built on Panchayat land, are still awaiting title deeds. Collector K. Imbasekhar has assured action after a complaint was raised during a public hearing at Vadakkethrikkapur Village Office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com