ADVERTISEMENT

കാസർകോട് ∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്ത ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപിക സചിതാ റൈയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സിപിസിആർഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണു പരാതി. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ ഗൗരവം പരിഗണിച്ചും സംസ്ഥാനത്തിനകത്തും പുറത്തു‌മുള്ള സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തതിനാലുമാണ് ജാമ്യഹർജി തള്ളിയത്. കിദൂർ പടക്കല്ലിൽ നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് കുമ്പള പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.പിന്നീട് ബദിയടുക്കയിൽ രണ്ടും മഞ്ചേശ്വരത്ത് ഒന്നും കേസുകൾ റജിസ്റ്റർ ചെയ്തു.

കർണാടകയിലെ ചില സ്റ്റേഷനുകളിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് സിപിസിആർഐയിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മേയ് 31 മുതൽ ഓഗസ്റ്റ് 25 വരെയുള്ള ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി സചിതാ റൈ പണം തട്ടിയെന്നായിരുന്നു നിഷ്മിതയുടെ പരാതി. ജല അതോറിറ്റി, എസ്ബിഐ, കർണാടക എക്‌സൈസ് വകുപ്പ് തുടങ്ങിയ ഇടങ്ങളിൽ ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് സചിതയെ സിപിഎമ്മിൽ നിന്നു പുറത്താക്കിയിരുന്നു.

English Summary:

Sachitha Rai, a teacher at Badoor ALP School in Kasaragod, is facing serious allegations of fraud and cheating. She is accused of swindling lakhs of rupees from people by promising them jobs in institutions like CPR, SBI, and the Karnataka Excise Department. Multiple cases have been filed against her, and her anticipatory bail plea was rejected by the Kasaragod Principal Sessions Court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com