ADVERTISEMENT

ബദിയടുക്ക ∙ ടൗണിലുള്ള പെരഡാല ടെലിഫോൺ എക്സ്ചേഞ്ച് ക്വാട്ടേഴ്സ് നാശത്തിലേക്ക്. വർഷങ്ങളായി ആൾത്താമസമില്ലാത്ത കെട്ടിടമാണിത്.അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും ജനലുകളും വാതിലും ഫർണിച്ചറും നശിച്ചുകൊണ്ടിരിക്കുന്നു. ബദിയടുക്ക ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടമാണിത്.വാഹന പാർക്കിങ്ങിനുള്ള ഷെഡിന്റെ മേൽക്കൂര തകർന്നു.സമീപത്ത് വൃത്തിയാക്കാത്തതിനാൽ കുറ്റിക്കാടുകൾ നിറഞ്ഞിട്ടുണ്ട്.സർക്കാർ ഉദ്യാഗസ്ഥർക്ക് താമസിക്കുന്നതിനു ക്വാർട്ടേസുകളും ഓഫിസ് തുടങ്ങിയവയ്ക്ക്  കെട്ടിടത്തിന്റെ ഉപയോഗിക്കാത്ത സ്ഥലങ്ങളും ബിഎസ്എൻഎൽ വാടകയ്ക്ക് നൽകുന്നുണ്ട്. ഇവിടെ ക്വാർട്ടേഴ്സും ഓഫിസ് കെട്ടിടങ്ങളുടെ ഉപയോഗിക്കാത്ത സ്ഥലങ്ങളും ആളില്ലാതെക്കിടക്കുന്നു.വർഷങ്ങൾ വെറുതെ ഇട്ടാൽ ക്വാർട്ടേഴ്സ് കെട്ടിടം നശിക്കാനാണ് സാധ്യത.ടൗണിൽ തന്നെയുള്ള ക്വാർട്ടേഴ്സ് കെട്ടിടം നവീകരിച്ചാൽ താമസിക്കാൻ ആളുകളെത്തും.എക്സ്ചേഞ്ചിന്റെ ഉപയോഗിക്കാത്ത സ്ഥലം ബാങ്കുകൾക്ക് വാടക്യ്ക്ക് ആവശ്യപ്പെട്ടതായും ഇതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നതായും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.

ബിഎസ്എൻഎൽ പെരഡാല എക്സ്ചേഞ്ചിന്റെ  വാഹന പാർക്കിങ് ഷെഡിന്റെ തകർന്ന മേൽക്കുര.
ബിഎസ്എൻഎൽ പെരഡാല എക്സ്ചേഞ്ചിന്റെ വാഹന പാർക്കിങ് ഷെഡിന്റെ തകർന്ന മേൽക്കുര.
English Summary:

The Peradala Telephone Exchange Quarters in Badiadka, Kerala, is nearing collapse after years of being unoccupied. The building is deteriorating, and the surrounding area is overgrown. While BSNL plans to lease out unused office space, the residential quarters remain vacant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com