ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്∙ ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾ തലശ്ശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് വിജയിച്ച 18നും 24നും ഇടയിലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മുഴുവൻ ഫീസും സൗജന്യമായിരിക്കും. ഒന്നാംഘട്ടം പരീക്ഷ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നാളെ 10ന് നടക്കും. ഫോൺ: 9567472594, 9846514781.
കാസർകോട്∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കായി സമർഥനം ട്രസ്റ്റ്  നടപ്പാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം എറണാകുളം നോർത്ത് പറവൂരിനടുത്തെ കേന്ദ്രത്തിലാണ് നടക്കുക. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എല്ലാം സൗജന്യമാണ്. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. 18 മുതൽ 35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി നൽകും. സംസാര-കേൾവി വൈകല്യമുള്ളവർക്ക് ആംഗ്യഭാഷയിൽ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ ഉണ്ട്.  25നുള്ളിൽ അപേക്ഷിക്കണം ഫോൺ: 6361511991, 7907019173.

ലിഫ്റ്റ്, എസ്‌കലേറ്റർ ലൈസൻസുകൾ പുതുക്കാം
കാസർകോട്∙ കാലാവധി കഴിഞ്ഞ ലിഫ്റ്റ്, എസ്‌കലേറ്റർ ലൈസൻസുകൾ പുതുക്കാൻ അവസരം. കുടിശിക തുക ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ തുക 330 രൂപ (ലിഫ്റ്റ് ഒന്നിന്) ഒടുക്കി ലൈസൻസ് പുതുക്കുന്നതിനുള്ള അവസാന തീയതിയായ 30ന് ശേഷം ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവ പ്രവർത്തിപ്പിച്ചാൽ കേരള ലിഫ്റ്റ് ആൻ‍ഡ് എസ്‌കലേറ്റർ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. 9446367478.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com