ADVERTISEMENT

കാസർകോട്∙മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നതായും മലയോര മേഖലയിലെ കർഷകരെ ചേർത്ത് പിടിച്ചാണ് വനംവകുപ്പും സർക്കാരും പ്രവർത്തിക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നബാർഡ് പദ്ധതിയിൽ നിർമിച്ച കാസർകോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷങ്ങൾ ഒഴിവാക്കാനായി ദീർഘ - ഹ്രസ്വ കാല അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ 22 കിലോമീറ്റർ സോളർ തൂക്കുവേലി സ്ഥാപിക്കുകയും ആനകളെ നിരീക്ഷിക്കാൻ പുലിപ്പറമ്പിൽ എഐ ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ 32 കിലോമീറ്റർ സോളർ തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മുളിയാറിൽ കൂടുവച്ച് പുലിയെ പിടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി പൊതു ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലയിലെ പള്ളം കണ്ടൽ റിസർവിൽ നഗര വനംപദ്ധതി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ ഡിവിഷനുകളിൽ നടക്കുന്ന പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനായി പരിശോധനയും വകുപ്പിന് ലഭിക്കുന്ന പരാതികളിൽ സമയ ബന്ധിതമായി അന്വേഷണവും നടത്തുക, വനസംരക്ഷണ പ്രവർത്തനങ്ങൾ, രഹസ്യ വിവര ശേഖരണം തുടങ്ങിയവയാണ് ഫ്ലയിങ് സ്ക്വാഡിന്റെ ചുമതല. അത് കൃത്യമായി നിർവഹിക്കാൻ പുതിയ ഓഫിസ് കെട്ടിടവും ഡോർമെറ്ററി സൗകര്യവും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. 

കെഇഎൽ കൊച്ചി മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം.വർഗീസ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, നബാർഡ് ഡിഡിഎംകെഎസ് ഷാരോൺവാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി കുഞ്ഞമ്പു, ബിജു ഉണ്ണിത്താൻ, കരീം ചന്തേര, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി.എം.എ ജലീൽ, അഹമ്മദലി കുമ്പള, സിദ്ദിഖ് കൊടിയമ്മ, വികെ രമേശൻ, സോഷ്യൽ ഫോറസ്ട്രി ഹൊസ്ദുർഗ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. സോളമൻ തോമസ് ജോർജ്, കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി വിനോദ് കുമാർ, കാസർകോട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഗിരീഷ്, പരപ്പ ഗവ.തടി ഡിപ്പോ ഓഫിസർ കെ.ഇ ബിജുമോൻ, കെഎഫ്പിഎസ് എ ജില്ലാ പ്രസിഡന്റ് കെ.എൻ.രമേശൻ, കാസർകോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ്, കാസർകോട് ഫ്ലയിങ് സ്ക്വഡ് റേഞ്ച് ഓഫിസർ വി.രതീശൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Kasaragod is witnessing intensified efforts by the Forest Department to mitigate human-wildlife conflict. Minister A.K. Saseendran inaugurated a new Flying Squad Range Office, highlighting initiatives such as a 22km solar fence, AI camera for wildlife monitoring, and plans for a 32km solar fence expansion. The department emphasizes its commitment to addressing concerns, evident in their response to a tiger sighting in Muliyar. The Nagaravanam project in the Pallam mangrove reserve signifies further dedication to conservation efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com