ADVERTISEMENT

ബേക്കൽ ∙ തൃക്കണ്ണാട് ക്ഷേത്രത്തിന് തെക്കുഭാഗം മുതൽ ബേക്കൽ കുറുംമ്പ ക്ഷേത്രത്തിന് വടക്കുഭാഗം വരെ ഒന്നര കിലോമീറ്റർ നീളത്തിലുള്ള നിർദിഷ്ട മിനി മത്സ്യബന്ധന തുറമുഖം ഉടൻ പവൃത്തി ആരംഭിക്കണമെന്ന് കോട്ടിക്കളം–ബേക്കൽ മിനി മത്സ്യബന്ധന തുറമുഖ ആക‍്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മത്സ്യ വ്യവസായ വികസനവും വള്ളങ്ങൾക്ക് ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ മത്സ്യം പിടിക്കാൻ പോകാനും പ്രദേശത്തെ വർഷത്തോറുമുള്ള രൂക്ഷമായ കടൽക്ഷോഭത്തെ തടയാനും അനേകം പേർക്ക് തൊഴിൽ കണ്ടെത്താനും ഈ പദ്ധതി ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. 

ആക‍്ഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉദുമ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.എംപി, എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, കോട്ടിക്കുളം, ബേക്കൽ കുറംബ ഭഗവതി ക്ഷേത്ര സ്ഥാനികർ, പള്ളിക്കര മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ, വിവിധ സമുദായ നേതാക്കന്മാർ, പൊതു–സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കന്മാർ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ഭാരവാഹികൾ: പി.ലക്ഷ്മി (ചെയ) വി.ആർ.സുരേന്ദ്രനാഥ് കോട്ടിക്കുളം (വർ. ചെയ) വി.ആർ.വിദ്യാസാഗർ, മധു മുദിയക്കാൽ, കെ.ശ്രീകാന്ത് (വൈ. ചെയ) വി.പുരുഷത്തോമൻ (ജന.കൺ) അജയ്കുമാർ ബേക്കൽ, കെ.വിനകുമാർ കോട്ടിക്കുളം, ഷൈനി മോൾ, ടി.വി.ഭാർഗവൻ, മാർട്ടിൻ പള്ളിക്കര, ശംബു ബേക്കൽ, ഹാരീസ് അങ്കകളരി, സുധാകരൻ ചിറമ്മൽ (കൺ.) ഭാസ്കരൻ ബേക്കൽ (ട്രഷ).

English Summary:

Local community leaders and officials in Bekal and Kottikulam have formed an action committee to push for the construction of a mini fishing harbour. They believe this project will significantly benefit the region by supporting the fishing industry, protecting the coastline, and creating new jobs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com