ADVERTISEMENT

ദേലംപാടി ∙ പഞ്ചായത്തിലെ കണ്ണങ്കോളിൽ ചർമരോഗം പടരുന്നു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പത്തോളം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ചിട്ടു മാസങ്ങളായെങ്കിലും ചികിത്സപോലും തേടാതെ വീടുകളിൽ കഴിയുന്ന ഇവരിൽനിന്നു രോഗം മറ്റുള്ളവരിലേക്കും പടരുന്നു. കൈകളിലും കാലുകളിലുമാണ് രോഗബാധ. ചൊറിച്ചിലാണ് ആദ്യം. പിന്നീട് ഇവിടെ കുമിളപോലെ പൊങ്ങി പൊട്ടുകയും കൂടുതൽ ശരീര ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നു.രോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടാൻ തയാറാകുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചികിത്സ തേടാൻ തയാറായവർക്കു രോഗം കുറഞ്ഞതായും ഇവർ പറയുന്നു. രോഗം ബാധിച്ച പലരും ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.

English Summary:

A concerning skin disease is rapidly spreading in Kannangol, Kerala, leaving many residents, including children, suffering with painful symptoms. While treatable, those affected have been reluctant to seek help, hindering containment efforts and impacting their daily lives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com