ADVERTISEMENT

ഭീമനടി∙ പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത് ജനങ്ങളിൽ ഭീതിപരത്തി. ഇന്നലെ വൈകിട്ട് കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആടിനെയാണ് കഴുത്തിന് മുറിവേറ്റനിലയിൽ ചത്തുകിടക്കുന്നത് കണ്ടത്. പുലി ഓടിപ്പോകുന്നത് കണ്ടുവെന്ന ചിലരുടെ വ്യാജ വെളിപ്പെടുത്തലും വ്യാപിച്ചതോടെ  ഭീതി ഇരട്ടിച്ചു. രണ്ട് ദിവസം മുൻപ് മൗക്കോട് ഭാഗത്ത് പുലിയെ കണ്ടുവെന്ന വാർത്ത പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയുടേതെന്ന് സംശയിച്ച കാൽപാടുകൾ പരിശോധിക്കുകയും കാട്ടുപൂച്ചയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

English Summary:

Fear has gripped residents of Bhimanady after a goat was found dead with injuries, leading to rumors of a tiger attack. While some claimed to have seen a tiger, forest officials confirmed the paw prints found in the area belong to a wild cat. This incident follows a recent report of a tiger sighting in nearby Maukod.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com