ADVERTISEMENT

കാഞ്ഞങ്ങാട് ∙ കഴുത്തറ്റം ചെളിയിൽ ഇറങ്ങി നിന്ന, മാനസികാസ്വാസ്ഥ്യം ബാധിച്ച ഇതര സംസ്ഥാന യുവാവിനെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് സൗത്തിലെ ഫ്ലൈഓവറിനു സമീപത്ത് ഇന്നലെ രാവിലെ 7നാണ് സംഭവം. കഴുത്തറ്റം ചെളി വെള്ളമുള്ള ആവിക്കണ്ടത്തിൽ ഇറങ്ങിയാണ് യുവാവ് മണിക്കൂറുകളോളം നിലയുറപ്പിച്ചത്. ചെളിവെള്ളത്തിൽ കിടക്കുന്ന യുവാവിനെ കരയിലെത്തിക്കാൻ നാട്ടുകാർ പല അടവും  നോക്കിയെങ്കിലും നടന്നില്ല. ഇതോടെയാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച ശേഷം വടം എറിഞ്ഞു കൊടുത്തു. ഈ വടത്തിൽ പിടിച്ചു യുവാവ് കരയിലേക്ക് കയറുകയും ചെയ്തു. ചെളി പുതഞ്ഞു മുകളിലെത്തിയ യുവാവിനെ ഹോംഗാർഡ് പി.കെ.ജയന്റെ നേതൃത്വത്തിൽ നാട്ടുകാർ കുളിപ്പിച്ച് പുതുവസ്ത്രം അണിയിച്ചു വിട്ടു. എന്നാൽ ഇവിടെ നിന്നു പോയ യുവാവ് അടുത്ത വീട്ടിൽ കയറി ഇരിപ്പുറപ്പിച്ചു. നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും യുവാവിനെ വീട്ടിൽ നിന്നു ഇറക്കാൻ കഴിഞ്ഞില്ല. പൊലീസ് എത്തി യുവാവിനെ വീട്ടിൽ നിന്നു മാറ്റി.

ഇതിനിടെയാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ലോറി ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ചെളിയിൽ പുതഞ്ഞു കിടന്ന യുവാവിനെ കരക്കെത്തിക്കാനുള്ള ശ്രമത്തിന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജി.എ.ഷിബിൻ, ടി.വി.സുധീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) അജിത്, ഹോം ഗാർഡ് അനീഷ്, സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ പി.പി.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

English Summary:

In a heartwarming display of community effort, a mentally unstable young man was rescued from a precarious situation in Kanhangad, Kerala. The fire force, Home Guard, and local residents worked together to bring the young man to safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com