ചാലിങ്കാൽ ഗവ. എൽപി സ്കൂൾ അങ്കണത്തിൽ പ്രതിമ സ്ഥാപിച്ച് ഗാന്ധി കൃഷ്ണൻ നായർക്ക് നാടിന്റെ ആദരം
Mail This Article
പെരിയ ∙ നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ദേശസ്നേഹിക്ക് അർധകായ പ്രതിമയൊരുക്കി നാടിന്റെ ആദരം. സ്വാതന്ത്ര്യസമരസസേനാനി ഗാന്ധി കൃഷ്ണൻ നായരുടെ 125–ാം ജന്മവാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് ചാലിങ്കാൽ ഗവ. എൽപി സ്കൂൾ അങ്കണത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത്. ഗാന്ധി കുടുംബാംഗമായ തുഷാർ ഗാന്ധി പ്രതിമ അനാഛാദനം നിർവഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, സംഘാടകസമിതി ചെയർമാനും പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ.അരവിന്ദൻ, കെ.കുഞ്ഞിരാമൻ, എ.ഗോവിന്ദൻ നായർ, ദുബായ് എഗേറ്റ് ചെയർമാൻ പ്രമോദ് പുറവങ്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കാർത്യായനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സീത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രൻ കരിച്ചേരി, സുമ കുഞ്ഞികൃഷ്ണൻ, ഷഹീദ റാഷിദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി.കരിയൻ, എ.ഷീബ, സ്കൂൾ പ്രധാനാധ്യാപിക പി.സുചേത, വിജയകുമാർ കളിയങ്ങാനം, പി.കെ.പ്രേമരാജൻ, ശിൽപി ചിത്രൻ കുഞ്ഞിമംഗലം എന്നിവർ പ്രസംഗിച്ചു.
സമരകാലത്ത് പന്തിഭോജനം നടത്തി അനാചാരങ്ങൾക്കെതിരേ പ്രതികരിച്ച ഗാന്ധി കൃഷ്ണൻ നായരോടുള്ള ആദരസൂചകമായി ചടങ്ങിനു ശേഷം സമൂഹസദ്യയും നടത്തി. രാത്രി പെരിയ നാടകവേദിയുടെ ‘ഒരു വെയിൽ കാലത്ത്’ നാടകവുമുണ്ടായി.ജൂലൈയിൽ ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ക്വിസ് മത്സരം, സ്വാതന്ത്ര്യ സ്മൃതിയാത്ര, ചരിത്രസംവാദം തുടങ്ങിയ പരിപാടികളും നടത്തി.