കല്ലുമ്മക്കായപ്പാടങ്ങളിൽ കടലാളകളുടെ ചിറകടി
Mail This Article
×
തൃക്കരിപ്പൂർ ∙ കവ്വായി കായലിലെ കല്ലുമ്മക്കായ പാടങ്ങളിലാകെ വലിയ കടലാളകളുടെ ചിറകടിയൊച്ചകളാണ്. കായലിന്റെ പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ കല്ലുമ്മക്കായ പാടങ്ങളിൽ കൂട്ടത്തോടെ പറന്നുയർന്ന് ഭക്ഷണം സംഭരിക്കുന്ന വലിയ കടലാള ചില പ്രത്യേക കാലങ്ങളിലാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. അഴിമുഖങ്ങളിലും കായൽ–കടൽത്തീരങ്ങളിലും കാണപ്പെടുന്ന ലാറിഡേ കുംടുംബത്തിൽപ്പെട്ട പക്ഷിയാണിത്. മീനുകളും ചെറു പ്രാണികളും ചിലപ്പോൾ കടലാമക്കുഞ്ഞുങ്ങളും ഇവയുടെ ഭക്ഷണമാണ്. അസാധാരണമായ ദൂരക്കാഴ്ചയുള്ളതിനാൽ ഇരതേടൽ എളുപ്പമാണ്. തൊണ്ടുള്ള ജീവികളെ കഴിക്കുമെങ്കിലും മത്സ്യമാണ് പ്രധാന ഭക്ഷണം. മീൻ പിടിത്തക്കാർ ഉപേക്ഷിക്കുന്ന മീനുകളെയും വെട്ടി വിഴുങ്ങും.
English Summary:
This article explores the fascinating presence of large terns in the Kavvayi backwaters of Kerala, India. These migratory birds gather in large numbers around the mussel farms of Padanna, Valiyaparambu, and Thrikkarippur during specific seasons, creating a captivating spectacle for birdwatchers. Learn about their diet, habitat, and the crucial role they play in the local ecosystem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.