കെട്ടിടത്തിന് മുകളിലെ തേനീച്ചക്കൂടുകൾ ഭീഷണിയാകുന്നു
Mail This Article
×
വെള്ളരിക്കുണ്ട് ∙ടൗണിലെ ബഹുനില കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂടുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ സൺ ഷേഡിലാണ് നാലോളം തേനീച്ചക്കൂടുകൾ മൂന്നടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റ് വീശിയാൽ കൂട് പൊട്ടിവീഴാനും സാധ്യതയുണ്ട്. കൊന്നക്കാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായതിനാൽ വിദ്യാർഥികളും പൊതുജനങ്ങളും ഏറെഭീതിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. പരുന്തുകൾ കൂട് കൊത്തിയിളക്കുന്നതും പതിവായി.രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്തുണ്ടായിരുന്ന തേനീച്ച കൂടുകൾ അഗ്നിരക്ഷാ സേനയാണ് കരിച്ചുകളഞ്ഞത്. വൻ അപകടസാധ്യതയുള്ള തേനീച്ചക്കൂടുകൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
English Summary:
Fear grips Vellarikundu town as massive honeycombs hanging from a multi-storey building threaten the safety of pedestrians and commuters. Locals urge authorities to take swift action, recalling a similar incident two years ago.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.