ADVERTISEMENT

തൃക്കരിപ്പൂർ ∙തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി മുച്ചിലോട്ടു ഭഗവതി ക്ഷേത്രം വയലിൽ നടത്തിയ ഞാറുനടീൽ ഒരേസമയം ആഹ്ലാദവും പോയകാല ഓർമകളുടെ ആരവവുമായി. മാർച്ച് 5 മുതൽ 12 വരെ നടത്തുന്ന പെരുങ്കളിയാട്ടത്തിൽ 5 ദിവസം ലക്ഷക്കണക്കിനാളുകൾക്ക് അന്നദാനമുണ്ട്. അന്നദാനത്തിനു പരമാവധി ജൈവ വിഭവങ്ങൾ ഉപയോഗിക്കാനാണ് ഒരുക്കം. രാമവില്യം കഴകത്തിലെയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെയും അന്തിത്തിരിയൻമാർ ഞാറുനടീലിനു കാർമികരായി. കുഞ്ഞിക്കണ്ണൻ കാരണവരിൽനിന്നു ഞാറിന്റെ ആദ്യകെട്ട് പെരുങ്കളിയാട്ട സംഘാടകസമിതി ചെയർമാൻ കെ.വി.ഗംഗാധരൻ, കഴകം പ്രസിഡന്റ് വി.വി.രാഘവൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്നു കഴകം വനിതാ കമ്മിറ്റി, പെരുങ്കളിയാട്ട വനിതാ കമ്മിറ്റി എന്നിവയുടെ ഭാരവാഹികൾക്ക് കൈമാറി.

ഞാറു നടീലിനു കഴകത്തിനു കീഴിലെ 5 ഉപക്ഷേത്രങ്ങളിലെ വനിതാ കമ്മിറ്റി അംഗങ്ങളും മറ്റും നേതൃത്വം നൽകി.പുരസ്കാരങ്ങൾ നേടിയ കർഷകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തൃക്കരിപ്പൂർ കൃഷി ഓഫിസർ എ.രജീന, പടന്ന കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, വലിയപറമ്പ് കൃഷി ഓഫിസർ വി.ശിവകുമാർ, സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ, ജനറൽ കൺവീനർ പി.വി.കണ്ണൻ, കഴകം പ്രസിഡന്റ് വി.വി.രാഘവൻ, കെ.രവീന്ദ്രൻ, ജൈവ സബ് കമ്മിറ്റി ചെയർമാൻ പി.വി.സുരേന്ദ്രൻ, കൺവീനർ മാമുനി സുരേഷ്, രവീന്ദ്രൻ കൊടക്കാട്, സരിജ, എം.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.നേരത്തേ വിളവിറക്കിയ 5000 മഞ്ചേരി കുള്ളൻ നേന്ത്രവാഴ കുലച്ചു തുടങ്ങി. ഉപക്ഷേത്രങ്ങൾക്കു കീഴിലാണ് നേന്ത്രവാഴക്കൃഷി. ജൈവ പച്ചക്കറിക്കൃഷി ആരംഭിക്കുന്നതിനും ഒരുക്കങ്ങൾ തുടങ്ങി. കുമ്പളം, മത്തൻ എന്നിവയുടെ വിത്തുകൾ 5 ഉപക്ഷേത്രങ്ങൾക്ക് ഇന്നു വൈകിട്ട് 4 നു കഴകം ഭണ്ഡാരപ്പുരയിൽ വിതരണം ചെയ്യുമെന്നു ജൈവകൃഷി സബ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

English Summary:

The Thrikkarippur Ramavilya Kshetra gears up for the grand Peruvannam Festival with a traditional rice planting ceremony at the Muchilot Bhagavathy Temple. The festival, embracing sustainable practices, will feature organic feasts and highlight the region's rich cultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com