ADVERTISEMENT

കാസർകോട്∙ പ്രതിമാസം 2 ലക്ഷത്തിലേറെ രൂപ വാടക നൽകി പ്രവർത്തിക്കുന്ന ജില്ലാ പിഎസ്‌സി ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സം നീങ്ങി. നിർമാണത്തിന് 8.27 കോടി രൂപ വിനിയോഗിക്കുന്നതിനു സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ സ്വന്തം കെട്ടിടം എന്ന നിലയിലുള്ള നേട്ടത്തിലേക്ക് ഉയരും. അണങ്കൂർ പഴയ റോഡ് ജംക്​ഷനിൽ 12 സെന്റ് സ്ഥലം ഇതിനുവേണ്ടി നീക്കിവച്ച് 8 വർഷം പിന്നിട്ടു. 3 നില കെട്ടിടത്തിന് ആർക്കിടെക്ചർ ഡ്രോയിങ് കിട്ടുന്നതോടെ സാങ്കേതിക അനുമതി തേടിയുള്ള നടപടികൾക്കു തുടക്കം കുറിക്കും. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ടെൻഡർ കഴിയുന്നതോടെ നിർമാണം നിലംതൊടും. 

കാസർകോട് ജനറൽ ആശുപത്രിക്ക് സമീപം നിലവിൽ ജില്ലാ പിഎസ്‌സി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം.
കാസർകോട് ജനറൽ ആശുപത്രിക്ക് സമീപം നിലവിൽ ജില്ലാ പിഎസ്‌സി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം.

നേരത്തെ തയാറാക്കിയ രൂപരേഖയിൽ 1528 സ്ക്വയർമീറ്റർ ആണ് കെട്ടിടത്തിന്റെ വിസ്തീർണം കണക്കാക്കിയിട്ടുള്ളത്. ആർക്കിടെക്ചർ ഡ്രോയിങ്ങിൽ ഇത് വ്യത്യാസം വരാം. ഗ്രൗണ്ട് ഫ്ലോർ 270, ഫസ്റ്റ് ഫ്ലോർ 361, സെക്കൻഡ് ഫ്ലോർ 361, മൂന്നാം നില 352 സ്ക്വയർ മീറ്റർ, പാർക്കിങ് സൗകര്യം 111 സ്ക്വയർമീറ്റർ എന്നിങ്ങനെ ആണ് നിർദിഷ്ട വിസ്തീർണം. ഇന്റർവ്യൂ ഹാൾ, വെരിഫിക്കേഷൻ റൂം എന്നിവ 5 മീറ്റർ നീളവും അഞ്ചര മീറ്റർ വീതിയും വീതമാണ് നിലവിൽ രൂപരേഖയിൽ ഉള്ളത്. ലിഫ്റ്റ് സൗകര്യം ഉണ്ടാകും.

ജില്ലാ പിഎസ്‌സി ഓഫിസ് പുലിക്കുന്നിൽ നിലവിലുള്ള സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് 14 വർഷമായി.1984ൽ നുള്ളിപ്പാടിയിൽ സ്വകാര്യ കെട്ടിടത്തിൽ തുടങ്ങിയ ഓഫിസ് വർഷങ്ങൾക്കു ശേഷം കാസർകോട് താലൂക്ക് ഓഫിസ് പരിസരത്തെ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി. ഇവിടത്തെ പഴയ കെട്ടിടത്തിൽ ആവശ്യമായ സുരക്ഷിതത്വം ഇല്ലാത്ത കാരണത്താലാണ് നിലവിൽ ജനറൽ ആശുപത്രിക്ക് എതിർവശത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെ  232 പേർക്ക് ഓൺലൈൻ പരീക്ഷയ്ക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇനി നിർമിക്കാൻ പോകുന്ന സ്വന്തം കെട്ടിടത്തിൽ ഇത്ര തന്നെ സൗകര്യം ഏർപ്പെടുത്തും. 45 ജീവനക്കാരുണ്ട് ഓഫിസിൽ.

English Summary:

After years of functioning from a rented space, the Kasaragod District PSC Office is finally getting its own building. The state government has granted administrative sanction for ₹8.27 crore to construct a three-storey building on land allocated at the old Anangur Road Junction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com