ADVERTISEMENT

കാസർകോട് ∙ നഗരത്തിൽ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും വോൾട്ടേജ് കമ്മിയും പരിഹരിക്കുന്നതിനു വൈദ്യുതക്കമ്പികൾ എബിസി ലൈനായി മാറ്റാൻ നടപടി തുടങ്ങി. അടുത്ത ആഴ്ചയിൽ ഒന്നിടവിട്ട ദിവസം ഇതിന്റെ പണി നടക്കും. ദ്രവിച്ച എ പോൾ പോസ്റ്റുകൾ മാറ്റി പുതിയ തൂൺ സ്ഥാപിക്കും. പ്രവൃത്തി നടക്കുന്ന സമയത്ത് നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, ഫസ്റ്റ് ക്രോസ് റോഡ്, സെക്കൻഡ് ക്രോസ് റോഡ്, എം.ജി റോഡ്, ഫോർട്ട് റോഡ്, മാർക്കറ്റ് റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്നും എല്ലാ വ്യാപാരികളും പ്രവൃത്തികളിൽ സഹകരിക്കണമെന്നും  നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. 

വികസന സ്ഥിര സമിതി അധ്യക്ഷൻ സഹീർ ആസിഫ്, നഗരസഭ അംഗങ്ങളായ എ.രഞ്ജിത, എം.ശ്രീലത, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ.വി.രവീന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ എസ്.വി ബിജു, ഇലക്ട്രിക്കൽ സെക്‌ഷൻ സബ് എൻജിനീയർ കെ.രമേഷ്, എ.ഫാത്തിമത്ത് തൻവീറ തസ്നീം, അഷ്റഫ് എടനീർ, കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എ.ഇല്യാസ്, കെ.എം.റഫീഖ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com