ADVERTISEMENT

കരുനാഗപ്പള്ളി  ∙ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തിൽ കോൺഗ്രസ് വിജയക്കൊടി നാട്ടുന്നത് 64 വർഷത്തിനു ശേഷം സി.ആർ.മഹേഷിലൂടെ. കൃഷ്ണപുരം കൂടി ഉൾപ്പെടുന്ന  മണ്ഡലത്തിൽ 1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കളങ്ങര കു‍ഞ്ഞിക്കൃഷ്ണനാണ് വിജയിച്ചത്.1960ൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ ബേബിജോൺ വിജയിച്ചു. 1965ൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിലെ കളങ്ങര കുഞ്ഞിക്കൃഷ്ണൻ വിജയിച്ചെങ്കിലും അന്ന് നിയമസഭ ചേരാതിരുന്നതിനാൽ എംഎൽഎ എന്ന അംഗീകാരം ലഭിച്ചില്ല. പിന്നീട് 1967ലും 70ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ആർഎസ്പിയിലെ ബേബിജോൺ വിജയിച്ചു. 1977ലും  80ലും സിപിഐയിലെ ബി.എം.ഷെരീഫ് വിജയിച്ചു. 1982ൽ എസ്ആർപിയിലെ ടി.വി.വിജയരാഘവനും, 2001 ൽ ജെഎസ്എസിലെ എൻ രാജൻബാബുവും വിജയിച്ചു. 1987ലും 1991ലും സിപിഐയിലെ പി.എസ്.ശ്രീനിവാസൻ, 1996ൽ സിപിഐയിലെത്തന്നെ ഇ.ചന്ദ്രശേഖരൻനയാർ, 2006ലും 2011ലും സി.ദിവാകരൻ എന്നിവർക്കു ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐയിലെ ആർ.രാമചന്ദ്രനും വിജയിച്ചു. 

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിച്ച സ്ഥാനാർഥികൾക്ക് ലഭിച്ചു കൊണ്ടിരുന്ന വോട്ടിന്റെ മൂന്നിരട്ടിയോളം ഭൂരിപക്ഷത്തിലാണു സി.ആർ.മഹേഷ് ഇപ്പോൾ വിജയിച്ചത്. കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും  നഗരസഭയിലും സി.ആർ.മഹേഷിനാണു ലീഡ്. പോസ്റ്റൽ ബാലറ്റിലും സി.ആർ.മഹേഷ് ലീഡ് നേടി. യുഡിഎഫും കോൺഗ്രസും കണക്കു കൂട്ടിയിരുന്നതിനേക്കാൾ നാലിരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ആധിപത്യത്തിലായിരുന്ന കരുനാഗപ്പള്ളി മണ്ഡലം പിടിച്ചെടുത്തത്.പോൾ ചെയ്ത 172740  വോട്ടിൽ  93932 വോട്ട് യുഡിഎഫിലെ സി.ആർ.മഹേഷും, 64836 വോട്ട് എൽഡിഎഫിലെ ആർ.രാമചന്ദ്രനും നേടി. ബിജെപിയിലെ ബിറ്റി സുധീറിനു 12081 വോട്ടുകളാണു ലഭിച്ചത്. പോസ്റ്റൽ ബാലറ്റിൽ സി.ആർ.മഹേഷിനു 2376 വോട്ടും ആർ.രാമചന്ദ്രനു 2207 വോട്ടുമാണു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com