കെട്ടിട നിർമാണം: മണ്ണിൽ തട്ടി നടപടികൾ
Mail This Article
×
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ കെട്ടിട സമുച്ചയ നിർമാണം നടത്തണമെങ്കിൽ സ്ഥലത്തെ മണ്ണ് നീക്കണം. സാങ്കേതിക കുരുക്കിൽ ഇഴയുകയാണ് നടപടികൾ. മണ്ണ് നീക്കാൻ കരാർ നടപടി ആരംഭിച്ചെങ്കിലും കടമ്പകൾ ഏറെയാണ്. 69 കോടി രൂപയുടെ കെട്ടിട സമുച്ചയ നിർമാണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്. ആശുപത്രിക്ക് മുന്നിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഭാഗത്താണ് മണ്ണ് നീക്കം ചെയ്യേണ്ടത്.
രണ്ട് മാസമായി നടപടികളിലാണ്. കരാർ ഉറപ്പിക്കണം. നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവും രേഖകളും ഹാജരാക്കി പാസ് വാങ്ങണം. മണ്ണ് നീക്കം ചെയ്ത ശേഷം മാത്രമേ കെട്ടിട നിർമാണം ആരംഭിക്കാൻ കഴിയു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.