ADVERTISEMENT

അധ്യാപക ഒഴിവ

ഒറ്റക്കൽ∙ ഗവ.വെൽഫെയർ യുപിഎസിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ചൊവ്വാഴ്ച 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് എച്ച്എം അറിയിച്ചു.

മൂല്യവർധിത ഉൽപന്നങ്ങളിൽ പരിശീലനം

കൊല്ലം ∙ അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റെയ്നബിൾ ഒൻട്രപ്രനർഷിപ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകുന്നതിനു പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.

കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ 15 മുതൽ 19 വരെയാണു പരിശീലനം.  കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,180 രൂപയാണു ഫീസ്. www.kied.info പോർട്ടലിൽ ഓൺലൈനായി എട്ടിനകം അപേക്ഷിക്കാം. തിരഞ്ഞെടുത്ത 15 പേർക്കാണ് അവസരം. 0484 2532890, 2550322, 9605542061.

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ കൊല്ലം കോർപറേഷന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തിരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോർപറേഷൻ ഓഫിസ്, സോണൽ ഓഫിസുകൾ എന്നിവിടങ്ങളിലും ഡിവിഷൻ കൗൺസിലർമാർ- നിർവഹണ ഉദ്യോഗസ്ഥർ മുഖാന്തരവും ലഭിക്കും. അവസാന തീയതി 12. അപേക്ഷകൾ കോർപറേഷൻ മെയിൻ- സോണൽ ഓഫിസുകളിലും സ്വീകരിക്കും. 9447706869.

കളരിപ്പയറ്റ് ചാംപ്യൻഷിപ് ഇന്ന്

കൊല്ലം∙ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ് ചാംപ്യൻഷിപ്പും ജില്ലാ കൺവൻഷനും ഇന്നു ചവറ പന്മനമനയിൽ ജിഎൽപി സ്കൂളിൽ നടക്കും. മെയ്പ്പയറ്റ്,  ചുവട്, വടിപ്പയറ്റ്,  വാളും പരിചയും,  കഠാരപ്പയറ്റ്, കൈപ്പോര്  വടിവീശ്, ഉറുമിവീശ്, വാൾവലി,  കാൽ സാധകം എന്നീ  ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ നൂറോളം പേർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി സാമുവേൽകുട്ടി ഗുരുക്കൾ, പി.സി. സുനിൽ, അജിത്ത് കുമാർ എന്നിവർ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ രാവിലെ 9നു ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി  വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിക്കും. 4നു ജില്ലാ കൺവൻഷൻ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  ഡോ.സുജിത് വിജയൻപിള്ള അധ്യക്ഷത വഹിക്കും. കളരിപ്പയറ്റിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ച്  ശശിധരൻ ഗുരുക്കൾ,  മോഹനൻ ഗുരുക്കൾ, ശശി എസ്.ഗുരുക്കൾ എന്നിവരെ ആദരിക്കും. കളരിപ്പിയറ്റ് അഭ്യാസ പ്രകടനം നടക്കും. 

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽഡി ക്ലാർക്ക് സ്ഥിര നിയമത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓൺലൈനായി ഫീസ് അടയ്ക്കണം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com