ADVERTISEMENT

മയ്യനാട്∙ മയ്യനാട് മുക്കം–താന്നി ബീച്ച് ആദ്യമായി വിദേശികളുടെ വിവാഹ വേദിയായി.  അറബിക്കടലിന് അഭിമുഖമായി അസ്തമയ സൂര്യനെ സാക്ഷിയാക്കി ബൽജിയം സ്വദേശികളാണ് കേരളീയ വസ്ത്രം ധരിച്ചു പൂമാലയിട്ടു വിവാഹിതരായത്. മ്യൂസിക് തെറപ്പിസ്റ്റ് ക്രിസ്റ്റഫറും(44) നഴ്സായ നച്ച്ലിയുമാണ് (41)  വിവാഹിതരായത്.

16 ദിവസത്തെ ആയുർവേദ, യോഗ പരിശീലനത്തിനായാണ് ഇവർ ഉൾപ്പെടുന്ന ഏഴംഗ സംഘം മയ്യനാട് മുക്കം–താന്നിയിലെ ആയുർവേദ റിസോർട്ടിൽ എത്തിയത്.  2 ദിവസം മുൻപാണ് റിസോർട്ടിലെ യോഗ മാസ്റ്ററായ വിനോദിനോട് ഇരുവരും തങ്ങളുടെ ആഗ്രഹം അറിയിച്ചത്.

ഞായർ വൈകിട്ട് കടപ്പുറത്ത് പൂപ്പന്തലിനു സമാനമായ വേദി ഒരുക്കി. പൊഴിക്കര ദേവി ക്ഷേത്രത്തിൽ നിന്നു പൂമാലകൾ പൂജിച്ചു കൊണ്ടു വന്നു. പൂമാലയിട്ട ശേഷം മോതിരം കൈമാറി. ബൽജിയം  ആചാര പ്രകാരമുള്ള ചെറിയ ചടങ്ങും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com