ADVERTISEMENT

കൊല്ലം∙ രാജസ്ഥാൻ സ്വദേശി നേത്രാം മീണയുടെ മകൾ മരിയയുടെ കൈകളിൽ ഇനി കാൽ വിരലുകൾ. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ കൊല്ലം സ്വദേശിയായ ഡോക്ടർ ഉൾപ്പെട്ട സംഘം നടത്തിയ അത്യപൂർവമായ ശസ്ത്രക്രിയയിലൂടെയാണ് മരിയയുടെ കയ്യിൽ കാൽവിരലുകൾ തുന്നിചേർത്തത്.

രണ്ടുവർഷം മുൻപ് മെതി യന്ത്രത്തിൽ കുടുങ്ങിയാണ് 4 വയസ്സുള്ള മരിയയുടെ ഇരു കൈപ്പത്തികളും അറ്റുപോയത്. അത്യാവശ്യകാര്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ നിസ്സഹായവസ്ഥയിൽ കഴിയവെയാണ് സഫ്ദർജങ് ആശുപത്രി രക്ഷകരായി എത്തിയത്. കാലിലെ പെരുവിരലും തൊട്ടടുത്ത വിരലും എടുത്തു വലതു കയ്യിൽ തുന്നിപിടിപ്പിച്ചു.

9 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലുകളും ആർട്ടറിയും 2 സിരയും ചലനത്തെ സഹായിക്കുന്നതിനു 4 സ്റ്റെൻഡുകളും ചേർത്തു പിടിപ്പിച്ചു. ശസ്ത്രക്രിയ വിജയമായി. അത്യാവശ്യകാര്യങ്ങൾ ചെയ്യാൻ പ്രാപ്തയാക്കിയതായി സംഘത്തിലെ പ്ലാസ്റ്റിക് സർജൻ കൊല്ലം കിഴക്കേ കല്ലട സാംസൺ വില്ലയിൽ ഡോ.സാംസൺ സാമുവൽ പറഞ്ഞു.

കഴിഞ്ഞ മാസം 16ന് ആയിരുന്നു അത്യപൂർവമായ ശസ്ത്രക്രിയ. പ്ലാസ്റ്റിക് സർജന്മാരായ പ്രഫ. രാജേഷ് കെയ്ൻ, ഡോ.അഖില, ഡോ.സണ്ണി എന്നിവരാണ് മെഡിക്കൽ സംഘത്തിലെ മറ്റു ഡോക്ടർമാർ.കോട്ടയം മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് വിജയിച്ച ഡോ. സാംസൺ സാമുവൽ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നു പ്ലാസ്റ്റിക് സർജറിയിൽ എംഎസ് നേടിയാണ് ഡൽഹി സർഫർജങ് ആശുപത്രിയിൽ ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com