ADVERTISEMENT

വിളവെടുപ്പും ലേലവും നാളെ: കുണ്ടറ∙ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നട്ട വാഴകളുടെ വിളവെടുപ്പും ലേലവും നാളെ വൈകിട്ട് 5ന് മുളവന ചന്തമുക്കിൽ നടക്കും. 2022ലെ പരിസ്ഥിതി ദിനത്തിലാണ് സമര സമിതി പ്രവർത്തകർ വാഴ നട്ടത്. ലേലത്തിൽ ലഭിക്കുന്ന തുക വീടിന്റെ അടുക്കളയിൽ കെ റെയിൽ കുറ്റി സ്ഥാപിക്കപ്പെട്ട തങ്കമ്മയ്ക്ക് നൽകുമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.

അഭിമുഖത്തിന് പരിശീലനം 

കൊല്ലം∙കേരള ഗ്രാമീണ ബാങ്കിലെ ഒ‍ാഫിസർ തസ്തികയിലേക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി അഭിമുഖത്തിനു സൗജന്യ പരിശീലനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒ‍ാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നൽകുന്നു. 8547944991,8921436618.

സർഗചേതന പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു

കരുനാഗപ്പള്ളി ∙ സർ‌ഗചേതന കഥ–കവിതാ പുരസ്കാരത്തിനു സംസ്ഥാന തലത്തിൽ രചനകൾ ക്ഷണിച്ചു. പ്രായപരിധിയില്ല. സർ‍ഗചേതന അംഗങ്ങളുടെയും മുൻ വർഷങ്ങളിൽ ഈ പുരസ്കാരങ്ങൾ ലഭിച്ചവരുടെയും രചനകൾ സ്വീകരിക്കില്ല.  ഒരാൾ ഒരു കവിതയും ഒരു കഥയും മാത്രമേ അയയ്ക്കാവു.

പുരസ്കാരം ഒക്ടോബർ 15 നു കരുനാഗപ്പള്ളിയിൽ നടക്കുന്ന സർ‍ഗചേതന വാർഷികച്ചടങ്ങിൽ വിതരണം ചെയ്യും. രചനകൾ ഒക്ടോബർ 4 ന് മുൻപ് ആദിനാട് തുളസി, ദേവരാഗം, കാട്ടിൽകടവ് പി.ഒ., കരുനാഗപ്പള്ളി എന്ന വിലാസത്തിൽ അയയ്ക്കണം. പേര്, വിലാസം ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. 9745330135.

അഡ്മിഷൻ

കൊല്ലം∙ടികെഎം ഐസിടിപിയിൽ ഒക്ടോബറിൽ ആരംഭിക്കുന്ന 6 മാസ ലോജിസ്റ്റിക് മാനേജ്‌മെന്റ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.  പ്ലസ് ടു കഴിഞ്ഞ ആർക്കും ചേരാം. ഒരു ബാച്ചിൽ 20 പേർക്കാണ്  പ്രവേശനം. 8089909343.

സ്പോട്ട് അലോട്മെന്റ് നാളെ

പരവൂർ∙ കേരള യൂണിവേഴ്സിറ്റിയുടെ സ്വാശ്രയ സ്ഥാപനമായ പരവൂർ യുഐടിയിൽ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ്, ബിബിഎ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്മെന്റ് നാളെ നടക്കും.നിലവിൽ കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഇതുവരെ അഡ്മിഷൻ നേടാത്തവരെയാണ് പരിഗണിക്കുന്നത്. അതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും സ്പോട്ടിൽ പരിഗണിക്കും. 0474 2516400, 9544918329.

റബർ സബ്സിഡി

ചെറുപൊയ്ക ∙ റബർ ഉൽപാദക സംഘത്തിൽ റബർ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു. റജിസ്ട്രേഷൻ ഉള്ളവർക്ക് ഈ വർഷത്തെ കരം അടച്ച രസീത് ഉൾപ്പെടെ ജൂലൈ മുതലുള്ള ബില്ലുകൾ സമർപ്പിക്കാം. ഇതു വരെ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. 9446338584.

സീറ്റൊഴിവ്

കൊട്ടാരക്കര∙ കേരള സർവകലാശാലയുടെ യുഐടി പ്രാദേശിക കേന്ദ്രത്തിൽ ഒന്നാം വർഷ ബികോം ഫിനാൻസ്, ബിബിഎ, ബിസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഇന്നും നാളെയും കോളജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 10 ന് മുൻപായി കോളജിൽ എത്തണം.ഫോൺ: 9744966878, 949505586. |

വൈദ്യുതി മുടക്കം

ഓയൂർ∙ അടുതല ക്രഷർ, മുടിയൂർക്കോണം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 1 വരെയും ചെങ്കൂർ 1, ചെങ്കൂർ 2, മുളയറച്ചാൽ, എംഎസ് ക്രഷർ, ട്രാവൻകൂർ എൻജിനീയറിങ് കോളജ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 3 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com