ADVERTISEMENT

വിളക്കുപാറ ∙ എണ്ണപ്പന തോട്ടത്തിൽ കന്നുകാലികളെ മേയാൻ വിടുന്ന കർഷകർ ജാഗ്രത പാലിക്കുക, ഇവയെ കൊന്ന് ഇറച്ചിയാക്കി വിൽക്കുന്ന സംഘം എസ്റ്റേറ്റിൽ തമ്പടിച്ചിട്ടുണ്ട്. സമീപകാലത്ത് ഒട്ടേറെ കർഷകരുടെ കന്നുകാലികൾ വേട്ടക്കാരുടെ കത്തിക്ക് ഇരയായി. നാടൻതോക്ക് ഉപയോഗിച്ച് വെടിവച്ചും പന്നിപ്പടക്കം ഉപയോഗിച്ചും കന്നുകാലികളെ വേട്ടയാടുന്നുണ്ട്.

പശു, പോത്ത് എന്നിവയാണു വേട്ടക്കാരുടെ പ്രധാന ലക്ഷ്യം. പോത്തിറച്ചി, കാട്ടുപോത്തിന്റെ ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിൽപന നടത്തുന്നതായും സൂചനയുണ്ട്. എണ്ണപ്പന തോട്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് കന്നുകാലി വളർത്തൽ. വിശാലമായ തോട്ടത്തിൽ തീറ്റയും വെള്ളവും സുലഭമായതിനാൽ കന്നുകാലികളെ കൂട്ടത്തോടെ മേയാൻ വിടുകയാണു പതിവ്.

ഇവ സന്ധ്യയോടെ ഉടമയുടെ വീടുകളിൽ എത്താറുണ്ട്. ചിലത് ഒന്നോ രണ്ടോ ദിവസം കഴിയും. ഇവയിൽ പലതും തിരികെ എത്താതായതോടെ നടത്തിയ അന്വേഷണത്തിൽ എല്ലും തോലും മറ്റും തോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. വേട്ടക്കാരിൽ ചിലരെക്കുറിച്ചു നാട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കൂട്ടരെ പിടികൂടുക എളുപ്പമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com