ADVERTISEMENT

രാത്രി എട്ടുകഴിഞ്ഞാൽ പതിയെ മിഴിയടയ്ക്കുന്ന നഗരമാണ് കൊല്ലം. പണ്ടെയുള്ള ശീലം. പക്ഷേ കഴിഞ്ഞ രാത്രി ഈ നഗരം ഉറങ്ങിയിട്ടില്ല. ബൾബുകൾ കത്തിനിൽക്കുന്ന തെരുവോരം. ഒപ്പനയിലെ മണവാട്ടിയെ സ്വീകരിക്കാനെന്നപോലെയാണ് വഴിയോരം. നാണംകുണുങ്ങി വരുന്ന മണവാട്ടിയെക്കാൾ മൊഞ്ച് ഒന്നാംവേദിക്കുമുന്നിൽ തിങ്ങിനിറഞ്ഞവരുടെ മുഖത്തുണ്ട്. കൈയടിച്ചും ആർപ്പുവിളിച്ചും അവർ ഒപ്പനയ്ക്കൊപ്പം ആടിയുലയുകയായിരുന്നു. കൊല്ലം പൂത്തുലയുകയാണ്. പാട്ടും ഡാൻസുമൊക്കെ ഈ നാടിന്റെ നെഞ്ചിൽ കയറിക്കൊളുത്തിക്കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ‘എജ്ജാദി വൈബ് !’ കൊല്ലത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഒരു വേദിയുണ്ട്. അവിടെയെല്ലാം ഉറങ്ങാതെ ആളുകൾ ആഘോഷിക്കുന്നുണ്ട്. ചിലയിടത്ത് പാട്ട്, ചിലയിടത്ത് നാടകം, ചിലയിടത്ത് കഥകളി... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com