ADVERTISEMENT

ഇരവിപുരം ∙ വന്ദേഭാരത് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ ബി 6 കോച്ചിലെ ചില്ല് തകർന്നു. ഇരവിപുരത്തിനും കൊല്ലത്തിനും ഇടയിലാണു സംഭവം.ചില്ല് തകർന്ന ഭാഗത്ത് അമ്മയും കുഞ്ഞും ഇരിപ്പുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് 4.45നാണു സംഭവം. തിരുവനന്തപുരത്തു നിന്നു കാസർകോടിനു പോയ ട്രെയിനിനു നേരെയാണു കല്ലെറിഞ്ഞത്.കൊല്ലത്തു നിന്നു റെയിൽവേ പൊലീസ്, ഇരവിപുരം പൊലീസ് എന്നിവർ എത്തി തെളിവുകൾ ശേഖരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com