ADVERTISEMENT

കൊല്ലം ∙ ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും മൺറോത്തുരുത്ത് പെരുങ്ങാലം എറോപിൽ വീട്ടിൽ‌ എഡ്വേഡ് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഭാര്യ വർഷ (26), അലൻ (2), ആരവ് (3 മാസം) എന്നിവരാണു മരിച്ചത്. ‌മൃഗങ്ങളെ ദയാവധം നടത്തുന്നതിനുള്ള മരുന്ന് അമിതമായി കുത്തിവച്ചാണു കൊലപ്പെടുത്തിയത്. ആരവിനെ പ്രസവിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം മുഖത്തലയിലെ വീട്ടിലായിരുന്നു വർഷയും കുട്ടികളും. സംഭവ ദിവസം രാവിലെയാണ് ഇവരെ വാടകയ്ക്കു താമസിച്ചിരുന്ന കുണ്ടറ ഇടവട്ടത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വിവാഹേതര ബന്ധമുണ്ടെന്നു പറഞ്ഞു രാവിലെ മുതൽ വർഷയെ മർദിച്ചു. 

മുറ്റത്തു നിന്ന വർഷയെ തലയ്ക്കടിച്ചു വീഴ്ത്തി അബോധാവസ്ഥയിലാക്കി. ഇവരെയും ഇളയ കുഞ്ഞിനെയും മുറിയിലേക്കു മാറ്റി മരുന്നു കുത്തിവച്ചു. അലനെ മറ്റൊരു മുറിയിൽനിന്ന് എടുത്തുകൊണ്ടുവന്നാണു മരുന്നു കുത്തിവച്ചത്. സംഭവം നടക്കുമ്പോൾ 5 വയസ്സുണ്ടായിരുന്ന മൂത്തമകളുടെ മൊഴിയാണു കേസിനെ ബലപ്പെടുത്തിയത്. ശിക്ഷാ പ്രഖ്യാപനം 4 തവണ മാറ്റിവച്ചിരുന്നു. വർഷയുടെ പിതാവ് ബാബു, അമ്മ ശോഭ, മകൾ എന്നിവർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇന്നലെ വിധി കേൾക്കാൻ എത്തിയിരുന്നു. 

അഭിഭാഷകരായ അഭിജിത് വിജയൻ, രാജശ്രീ, സബീന എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു. വർഷയുടെ മാതാപിതാക്കൾ ഉൾപ്പെടെ 58 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ 89 രേഖകളും 28 തൊണ്ടിമുതലും ഹാജരാക്കി. കുണ്ടറ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിന്റെ വിവിധ ഘട്ടത്തിൽ വിനോദ് വിക്രമാദിത്യൻ, സജികുമാർ, ജയകൃഷ്ണൻ, മഞ്ജുലാൽ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. കുറ്റപത്രം സമർപ്പിച്ചത് മഞ്ജുലാലാണ്.

‘‘വർഷയുടെ മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് എന്നെ സ്പെഷൽ പ്രോസിക്യൂട്ടറാക്കിയത്. കേസ് അപൂർവങ്ങളിൽ അപൂർവം തന്നെയാണ്.  മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുന്ന മരുന്ന് കുത്തിവച്ചാണു കൊലപാതകം. വിധി പൂർണമായി മനസ്സിലാക്കിയതിനു ശേഷം അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കും.’’

‘‘ഞങ്ങളുടെ മകളെയും അവളുടെ കുഞ്ഞുങ്ങളെയും അതിക്രൂരമായി കൊലപ്പെടുത്തിയവന് വധശിക്ഷ നൽകുമെന്നാണു പ്രതീക്ഷിച്ചത്. അതുണ്ടായില്ലെങ്കിലും വിധിയിൽ തൃപ്തരാണ്. കുഞ്ഞിനു വേണ്ടിയാണ് ഇനി ജീവിതം. ഞങ്ങൾക്കു സ്വന്തമായി വീടു പോലുമില്ല. എങ്കിലും ഇവളെ നന്നായി പഠിപ്പിക്കണം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com