കൊല്ലം ജില്ലയിൽ ഇന്ന് (14-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
റെയിൽവേ ഗേറ്റ് അടച്ചിടും; ശാസ്താംകോട്ട ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി മൈനാഗപ്പള്ളി– തേവലക്കര റോഡിലെ ലവൽ ക്രോസ് (ബാങ്ക് ഗേറ്റ്) നാളെ രാത്രി 9 മുതൽ 16ന് രാവിലെ 6വരെ അടച്ചിടുമെന്നും വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്നും റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ
കൊല്ലം∙സോൾസ് ഓഫ് കൊല്ലം സംഘാടകരായ ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ ജൂലൈ 14 ന് ആശ്രാമം മൈതാനത്തു നടത്തും.വിദേശത്തു നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂവായിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കും. ഡിക്കാത്‌ലോൺ സ്പോർട്സ് ഇന്ത്യ മുഖ്യ സ്പോൺസർമാരായി നടത്തുന്ന ഡിബി മാരത്തണിന്റെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് ചെയർമാൻ വിജയരാജ് അറിയിച്ചു. 9074963129.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.