ADVERTISEMENT

കൊല്ലം ∙ ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണം, ‘മഹാ ഗുരു വർഷം’ 29 മുതൽ മേയ് 9 വരെ പന്മന ആശ്രമത്തിൽ നടക്കും.    ഒരു വർഷമായി നടന്നു വരുന്ന ആചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി 29ന് 6ന് മരുത്വാമലയിൽ നിന്നാരംഭിക്കുന്ന മഹാഗുരു ജ്യോതിപ്രയാണം തിരുവനന്തപുരം അഭേദാശ്രമത്തിൽ എത്തിച്ചേരും. 30ന് 6ന് ജ്യോതിപ്രയാണം കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം എംസി റോഡ് വഴി കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട, മൈനാഗപ്പള്ളി വഴി നീലകണ്ഠ തീർഥ പാദാശ്രമത്തിൽ എത്തിച്ചേരും. 

തുടർന്ന് ഘോഷയാത്രയായി പന്മന ആശ്രമത്തിലെത്തിച്ച് കെടാവിളക്കിൽ പകരും. സ്വീകരണ സമ്മേളനം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് 10.30ന് മഹാ സമാധി ശതാബ്ദി ആചരണ സഭയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. 1ന് സംഗീത സദസ്സ്, 7ന് നൃത്ത സന്ധ്യ. 2ന് 10.30ന് ചേരുന്ന സമാഗുരു കേരളം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.  ഒന്നിന് മഹത്വ പ്രവചനം, 7ന് സംഗീത സദസ്സ്. 3ന്. 10.30ന് മഹാഗുരു സാരം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി നിഗമാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും.

  1ന് ഓട്ടൻതുള്ളൽ, 3ന് ആനന്ദ സത്സംഗം, 7ന് പറയൻ തുള്ളൽ തുടർന്ന് പടയണി. 4ന് 10.30ന് ചേരുന്ന മഹാഗുരുവേദം ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ഒന്നിന് ഓട്ടൻതുള്ളൽ, 7ന് മോഹിനിയാട്ടം, 8ന് സീതകളി. 5ന് കുമ്പുളത്ത് ശങ്കുപിള്ള അനുസ്മരണ ദിനത്തിന്റെ ഭാഗമായി 8ന് സ്മൃതി മണ്ഡപത്തിൽ കുമ്പളത്ത് വിജയകൃഷ്ണപിള്ള ദീപം തെളിയിക്കും. 10.30ന് മഹാഗുരു ജ്വാല പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി പ്രസംഗിക്കും. 1ന് വിൽകലാമേള, 7ന് സോപാന സംഗീതം. 6ന് 10.30ന് മഹാഗുരു സൗഹൃദം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. 

കെ.സി.രാജൻ അധ്യക്ഷത വഹിക്കും. ഒന്നിന് സംഗീത സദസ്സ്, 3.30ന് മഹാ ഗുരുസാഹിതിയുടെ ഉദ്ഘാടനം പ്രഫ.വി. മധുസൂദനൻനായർ നിർവഹിക്കും. സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷത വഹിക്കും. 7ന് 10.30ന്  മഹാ ഗുരുപർവം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. 4ന് ചണ്ഡികാഹോമം, 7ന് മാനസജപലഹരി. 8ന് 10.30ന് ശതാബ്ദി വാർഷികദിനത്തിൽ ചേരുന്ന മഹാഗുരു ബ്രഹ്മം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 

  പ്രജ്ഞാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും., 2.30ന് മഹാ സമാധി ദിവ്യ ജ്യോതിരാനയനം, 7ന് കഥകളി. 9ന് 7ന് പാരായണ യജ്ഞം, 5ന് ഭക്തിഗാനസുധ, 7ന് നൃത്താഞ്ജലി എന്നിവയും നടക്കുമെന്ന് മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ, സുജിത് വിജയൻപിള്ള എംഎൽഎ, സ്വമി കൃഷ്ണമയാനന്ദ തീർഥപാദർ, ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്കുമാർ, ജി.ബാലചന്ദ്രൻ, അരുൺ ബാബു, അരുൺ രാജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com