ADVERTISEMENT

ചിറക്കര ∙ കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചിറക്കര പഞ്ചായത്തിൽ വരവേൽപ്പു നൽകി. രാവിലെ നെടുങ്ങോലം വടക്കേമുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണ സമ്മേളനം കെപിസിസി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജു ലാൽ അധ്യക്ഷത വഹിച്ചു. ആർഎസ്പി ദേശീയ സമിതി അംഗം കെ.ജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ജനറൽ കൺവീനർ ഷാലു വി.ദാസ്, കെ.സുജയ് കുമാർ, റാം കുമാർ രാമൻ, എൻ.സത്യദേവൻ, സി.ആർ.അനിൽകുമാർ, പത്മപാദൻ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനു ചിറക്കര 
പഞ്ചായത്തിൽ നൽകിയ സ്വീകരണം.
യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനു ചിറക്കര പഞ്ചായത്തിൽ നൽകിയ സ്വീകരണം.

പോസ്റ്റ് ഓഫിസ് മുക്ക്, പുന്നമുക്ക്, ഒഴുകുപാറ, പോളച്ചിറ, ഒഴുകുപാറ കോളനി, ചിറക്കരത്താഴം, ഭജനമഠം, ചിറക്കര ക്ഷേത്രം, ഇടവട്ടം, ഉളിയനാട്, പാണിയിൽ, വിളപ്പുറം, ഏറം തെക്ക് എന്നിവിടങ്ങളിലും സ്വീകരണം നൽകി. പഞ്ചായത്ത് അംഗങ്ങളായ കെ.സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരി റോസ്, ദിലീപ് ഹരിദാസൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജന എന്നിവർ നേതൃത്വം നൽകി.ചാത്തന്നൂർ മേഖലയിലെ കശുവണ്ടി ഫാക്ടറികൾ സന്ദർശിച്ചു തൊഴിലാളികളെ കണ്ട് എൻ.കെ.പ്രേമചന്ദ്രൻ വോട്ട് അഭ്യർഥിച്ചു.

കെഎസ്ഐഡിസിയുടെ കീഴിലുള്ള കശുവണ്ടി ഫാക്ടറികളിലാണു സന്ദർശനം നടത്തിയത്. പാരിപ്പളളി ഫാക്ടറിയിൽ നിന്നു സ്വീകരണ പരിപാടി ആരംഭിച്ചു.  സജി ഡി.ആനന്ദ്, ടി.സി.വിജയൻ, ജി.വേണുഗോപാൽ, കോതേത് ഭാസുരൻ, പെരിനാട് മുരളി, മോഹൻലാൽ, ശശിധരൻ പിളള, ടി.സി.അനിൽകുമാർ, ഫിറോസ് ഷാ സമദ്, എം.എസ്.ഷൗക്കത്ത്, കെ.ബി.ഷഹാൽ, ബിജു ലക്ഷ്മി കാന്തൻ, ഉഷർ, മേക്കോൺ ഹരിലാൽ, ഒ.ബി.രാജേഷ്, വിക്രമൻ, ചിറക്കര പ്രകാശ്, ഷിബു, താജുദ്ദീൻ, തുളസീധരൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. 

ബിജെപിയുടേത്  വിഭജനത്തിന്റെ  രാഷ്ട്രീയം: ഡി.രാജ
പരവൂർ ∙ നരേന്ദ്ര മോദി സർക്കാരും ബിജെപിയും വിഭജനത്തിന്റെ രാഷ്്ട്രീയം ആണു തുടർച്ചയായി സംസാരിക്കുന്നതെന്ന് സിപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി.രാജ. എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ ചാത്തന്നൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ഒരു രാജ്യം, ഒരു നേതാവ് എന്ന ഫാഷിസ്റ്റ് രീതിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷം ദുർബലമാകുന്നത് വലതുപക്ഷ ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയ്ക്കു കാരണമാകും. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തികവിഹിതം നൽകാതെ ബിജെപി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർത്തു സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ജയലാൽ എംഎൽഎ യോഗത്തിൽ അധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.വരദരാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, കെ.രാജു, ജെ.മേഴ്സിക്കുട്ടിയമ്മ, ബി.തുളസീധര കുറുപ്പ്, കെ.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.

മോദി ഭരണത്തിൽ  അസമത്വം വർധിച്ചു:  കെ.രാധാകൃഷ്ണ
കൊല്ലം ∙ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുതലാളിത്ത ചൂഷണവും അസമത്വവും വലിയതോതിൽ വർധിച്ചതായി എസ്‌യുസിഐ (കമ്യൂണിസ്റ്റ്‌) പൊളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ.എസ്‌യുസിഐ (കമ്യൂണിസ്റ്റ്‌) സ്‌ഥനാർഥിയായി മത്സരിക്കുന്ന ട്വിങ്കിൾ പ്രഭാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോദി ഭരണത്തിൻ കീഴിൽ തൊഴിലില്ലായ്മ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഷൈല കെ.ജോൺ അധ്യക്ഷനായി. യോഗത്തിനു മുന്നോടിയായി കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നു ചിന്നക്കടയിലേക്കു നടന്ന പ്രകടനത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

സമുദ്ര തീരം  കേന്ദ്രത്തിലെ  അംഗങ്ങൾക്ക് വോട്ട് ചെയ്യാം
കല്ലുവാതുക്കൽ ∙ സമുദ്ര തീരം വയോജന കേന്ദ്രത്തിലെ 36 അന്തേവാസികൾക്ക് നിയമപോരാട്ടത്തിലൂടെ വോട്ടവകാശം നേടിയെടുത്തു. ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ ഇല്ലാത്തതിനാൽ കലക്ടറുടെ പ്രത്യേക അനുമതി നേടിയാണ് അവശതയുള്ളതും അല്ലാത്തവരുമായ 36 പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്വന്തം വീടുകളിലെ വോട്ടവകാശം റദ്ദു ചെയ്തു. ഇതുവരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവരെ ഉൾപ്പെടെ സമുദ്രതീരത്തിന്റെ വിലാസത്തിലാണു വോട്ടറാക്കിയത്. സമുദ്ര തീരത്തെ അംഗങ്ങൾക്കു വോട്ടവകാശം നേടി എടുക്കാനായതിൽ സന്തോഷമുണ്ടെന്നു ചെയർമാൻ റുവൽ സിങ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com