ADVERTISEMENT

പുനലൂർ ∙ ടിബി ജംക്‌ഷനിൽ നിന്നു ഹൈമാസ്റ്റ് ലൈറ്റ് ഇളക്കി മാറ്റിയതു മൂലം പ്രദേശം ഇരുട്ടിൽ. ചരക്ക് ലോറികളുടെ ഇടത്താവളം ആണ് ജംക്‌ഷൻ. പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേ ദേശീയപാതയിൽ വന്നുചേരുന്ന ഭാഗത്ത് ഡിവൈഡർ സ്ഥാപിക്കുന്നതിനാണ് കഴിഞ്ഞ ഒക്ടോബറിൽ ലൈറ്റ് ഇളക്കി മാറ്റിയത്. 4 മാസം മുൻപ് ഡിവൈഡർ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിച്ചില്ല.

ഇതുമൂലം വാഹനങ്ങൾ ഡിവൈഡറിൽ തട്ടി അപകടം ഉണ്ടായിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് ഇല്ലാത്തതിനാൽ രാത്രിയിൽ തൂക്കുപാലത്തിന്റെ ദൂരക്കാഴ്ചയും നഷ്ടമാണ്. പുനലൂർ, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് എത്തുന്ന ബസുകൾക്ക് ഇവിടെ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇരുട്ടായതിനാൽ സുരക്ഷ ഇല്ലാത്ത സ്ഥിതിയാണ്. അടിയന്തരമായി ലൈറ്റ് പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com