ADVERTISEMENT

കൊല്ലം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കാത്തിരിക്കുന്നത് 100 വയസ്സു കഴിഞ്ഞ 174 വോട്ടർമാർ.  ഇതിൽ 128 സ്ത്രീകളും 46 പുരുഷന്മാരുമുണ്ട്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം മുതിർന്നവർ - 31.

നിയോജകമണ്ഡല അടിസ്ഥാനത്തിൽ 100 വയസ്സ്  കഴിഞ്ഞ വോട്ടർമാർ (പുരുഷൻ/സ്ത്രീ ക്രമത്തിൽ) 
∙ കരുനാഗപ്പള്ളി: 15 (5 പുരുഷൻ, 10 സ്ത്രീ) 
∙ ചവറ: 3 (1 പുരുഷൻ, 2 സ്ത്രീ) 
∙ കുന്നത്തൂർ:  17 (3 പുരുഷൻ, 14സ്ത്രീ) 
∙ കൊട്ടാരക്കര: 17 (4 പുരുഷൻ, 13 സ്ത്രീ) 
∙ പത്തനാപുരം: 1 (5 പുരുഷൻ, 26 സ്ത്രീ) 
∙ പുനലൂർ:  22 (4 പുരുഷൻ, 18 സ്ത്രീ) 
∙ ചടയമംഗലം: 18 (4 പുരുഷൻ, 14 സ്ത്രീ) 
∙ കുണ്ടറ: 11 (2 പുരുഷൻ, 9 സ്ത്രീ) 
∙ കൊല്ലം: 17 (9 പുരുഷൻ, 8 സ്ത്രീ) 
∙ ഇരവിപുരം: 6 (4പുരുഷൻ, 2 സ്ത്രീ) 
∙ ചാത്തന്നൂർ : 17 (5 പുരുഷൻ, 12 സ്ത്രീ) 

വീട്ടിൽ‌ വോട്ട് ചെയ്ത് 718 പേർ
കൊല്ലം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫോം 12ഡി വഴി പോസ്റ്റൽ ബാലറ്റ് സംവിധാനം ഇതുവരെ വിനിയോഗിച്ചത് 718 പേർ. 85 വയസ്സ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവരിലെ 7563 പേർക്കാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ വീട്ടിൽ വോട്ടു ചെയ്യാൻ അനുമതി ലഭിച്ചത്. ആദ്യഘട്ട 'വീട്ടിൽ വോട്ട്' 19 വരെയാണ്. ണ്ടാം ഘട്ടം 20 മുതൽ 24 വരെയും.  85 വയസ്സ് കഴിഞ്ഞ 5308 പേരിൽ 457 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിൽ 2256 പേരിൽ 261 പേരും വോട്ടു ചെയ്തു. അവശ്യ സർവീസുകളിൽ (മാധ്യമ പ്രവർത്തകർ ഉൾപ്പെടെ) 1884 പേർക്കാണ് പോസ്റ്റൽ ബാലറ്റ് അനുമതിയുള്ളത്. 

∙ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ അർഹതയുള്ളവർക്ക് സമ്മതിദാന അവകാശം സുരക്ഷിതമായി വിനിയോഗിക്കാൻ സംവിധാനം ഏർപ്പെടുത്തിയെന്ന് കലക്ടർ എൻ. ദേവിദാസിന്റെ ഉറപ്പ്. നടപടി ക്രമങ്ങൾ തുടങ്ങും മുൻപ് വിതരണ കേന്ദ്രത്തിലെത്തുന്ന സ്ഥാനാർഥികളെ/ഏജന്റുമാരെ ഡ്രോപ് ബോക്‌സിൽ കവറുകൾ ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തി ബോക്‌സ് സീൽ ചെയ്യും. 

ഓരോ വിഭാഗത്തിനും പ്രത്യേകം ഫോം 10 നൽകും. പോളിങ് അവസാനിച്ച ശേഷം ഉദ്യോഗസ്ഥ സംഘം കേന്ദ്രത്തിൽ എത്തിക്കുന്ന ഡ്രോപ് ബോക്‌സ് സ്ഥാനാർഥികളെ/ഏജന്റുമാരെ ബോധ്യപ്പെടുത്തി, സീൽ നീക്കി കവറുകൾ പുറത്തെടുക്കുകയും ബോക്‌സിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്നും ബോധ്യപ്പെടുത്തും. 

ഓരോ ദിവസവും ഉപയോഗിച്ച തപാൽ ബാലറ്റുകളുടെ കൗണ്ടർ ഫോയിലുകളും ഒരു പ്രത്യേക പാക്കറ്റിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഓരോ ദിവസം വോട്ടു ചെയ്ത ബാലറ്റുകൾ അടങ്ങുന്ന കവറുകളിട്ട പെട്ടി പൊലീസ് സുരക്ഷയിൽ വിഡിയോ ക്യാമറ ഘടിപ്പിച്ച വാഹനത്തിൽ സ്‌ട്രോങ്  റൂമിൽ എത്തിച്ച് സൂക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com