ADVERTISEMENT

പുനലൂർ ∙ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കേന്ദ്രത്തിൽ മതനിരപേക്ഷ ജനാധിപത്യ ഗവൺമെന്റ് രൂപീകരിക്കുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ.പുനലൂർ നഗരസഭയിലെ വട്ടപ്പട ജംക്‌ഷനിലെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടാമത്തെ ലക്ഷ്യം കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനവിരുദ്ധ ഗവൺമെന്റിന് കനത്ത താക്കീത് നൽകുക എന്നതാണ്.കഴിഞ്ഞ 10 വർഷം ജനങ്ങൾ അർപ്പിച്ച ഉത്തരവാദിത്തങ്ങളും ചുമതലയും പോറലേൽക്കാതെ സൂക്ഷിച്ചു. നാടിന്റെ നന്മയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നിലകൊണ്ടു എന്ന ചാരിതാർഥ്യത്തോടെയാണ് വീണ്ടും വോട്ട് ചോദിക്കുന്നതെന്നും എംപി പറഞ്ഞു.

കെപിസിസി നിർവാഹക സമിതി അംഗവുമായ ഭാരതീപുരം ശശി, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കുളത്തൂപ്പുഴ സലിം,എം.നാസർ ഖാൻ, കെ.ശശിധരൻ, നെൽസൺ സെബാസ്റ്റ്യൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, എസ്.ഇ.സഞ്ജയ് ഖാൻ, ഇടവനശേരി സുരേന്ദ്രൻ, സി.വിജയകുമാർ, ഷെമി അസീസ്, എം.എം.ജലീൽ, ജി.ജയപ്രകാശ്, ശിവരാജൻ, ഷിബു പി.ആർ. അലക്സ് മാരാങ്കോട് സന്തോഷ്, റഷീദ് കുട്ടി, ടി.എസ്.ഷൈൻ, രഞ്ജിനി സൂര്യകുമാർ, മഞ്ജു ശ്രീജി, ബിനു ശിവപ്രസാദ്, ജ്യോതി സന്തോഷ്, ഷെഫീഖ്, സി.വി.അഷോർ, വിബ്ജിയോർ, ക്യാപ്റ്റൻ സരസ്വതി പ്രകാശ്, സന്ധ്യാ തുളസി, കെ.കനകമ്മ, അശ്വതി, ഷൈജു വർഗീസ്, വിപിൻ കുമാർ, സജി ജോർജ്, എസ്.നാസർ, വിളയിൽ സഫീർ, റഹീം ചാലക്കോട്, തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com