ADVERTISEMENT

‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ’; സേവനത്തിന് വിളിക്കാം:
കൊല്ലം ∙ നാളികേര വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാളികേര വികസന ബോർഡ് ആരംഭിച്ച ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (എഫ്ഒസിടി)’ കോൾ സെന്ററിൽ വിളിച്ചു സേവനം ഉറപ്പാക്കാൻ അവസരം. സേവനം ലഭിക്കാൻ ഹലോ നാരിയൽ കോൾ സെന്ററിന്റെ ‘9447175999’ എന്ന നമ്പറിൽ വിളിക്കുകയോ, വാട്സാപ് സന്ദേശം അയയ്ക്കുകയോ ചെയ്യാം. 

ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണു കോൾ സെന്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു പ്രവർത്തന സമയം. അതാതു ജില്ലകളിൽ ബ്ലോക്ക് – പഞ്ചായത്ത് തലത്തിലാണു ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളി‌ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്കു പ്രയോജനപ്പെടുത്താം.

വേതനം നിശ്ചയിക്കുന്നതിൽ ബോർഡ് ഇടപെടില്ല. ഇതിനുപുറമെ  സേവനം ചെയ്യാൻ തയാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ റജിസ്റ്റർ ചെയ്യാം. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. തെങ്ങുകയറ്റ തൊഴിലാളികൾക്കു പരമാവധി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ക്യാംപസ് റിക്രൂട്ട്മെന്റ്  ഇന്ന്
ചാവർകോട് ∙ വലിയ കൂനമ്പായിക്കുളത്തമ്മ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഇന്നു ക്യാംപസ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗങ്ങളിൽ പ്രോഗ്രാമിൽ താൽപര്യമുള്ള അവസാന വർഷ വിദ്യാർഥികൾക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ പേര് റജിസ്റ്റർ‌ ചെയ്യണം. വെബ്സൈറ്റ്: www.vkcet.com. 9446200299.

നേത്രപരിശോധനാ ക്യാംപ് 
ചവറ∙ വികാസ് കലാസാംസ്കാരിക സമിതി, ലൈബ്രറി, ജില്ല അന്ധത നിയന്ത്രണ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ മേയ് 5ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ചവറ വികാസ് ഓഡിറ്റോറിയത്തിൽ  നേത്രപരിശോധന ക്യാംപ് നടത്തും. തിമിര ശസ്ത്രക്രിയ വേണ്ടവരെ അന്നേദിവസം തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. രണ്ട് ദിവസത്തിനു ശേഷം തിരികെ എത്തിക്കു മെന്ന് ഭാരവാഹികൾ പറഞ്ഞു. ചവറ, തെക്കുംഭാഗം പഞ്ചയത്തുകളിലെ അങ്കണവാടികളിലും മെഡിക്കൽ സ്റ്റോറുകളിലും പേര് റജിസ്റ്റർ ചെയ്യാം. 9495701283, 9400663326

അധ്യാപക ഒഴിവ്
നിലമേൽ ∙ എൻഎസ്എസ് കോളജിൽ 2024 - 25 വർഷത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ മേയ് 15നു രാവിലെ 11നും ബയോകെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ 16ന് 11നും അഭിമുഖം നടത്തും. ആവശ്യമായ രേഖകളുമായി എത്തണം. ഫോൺ – 9447037695, 04742992589.

ഇന്ന് 
വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ  മദ്യശാലകൾ പ്രവർത്തിക്കില്ല. 

വൈദ്യുതി മുടക്കം
കൊട്ടാരക്കര ∙ വെസ്റ്റ് പരിധിയിൽ ഹൈടെൻഷൻ ലൈനിൽ‌ ടച്ചിങ് ജോലി നടക്കുന്നതിനാഇന്നു പകൽ വൈദ്യുതി തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com