ADVERTISEMENT

കൊല്ലം ∙ ഇരവിപുരം തട്ടാമല സ്കൂൾ ജംക്‌ഷനിലെ തിരഞ്ഞെടുപ്പ് സ്റ്റാറ്റിക് സർവൈലൻസ് ചെക്പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വനിതകൾ. ടീം മേധാവിയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും അസിസ്റ്റന്റും പൊലീസ് ഓഫിസറും വിഡിയോഗ്രഫറും വനിതകളാണ്. പല ടീമുകളായി പ്രവർത്തിക്കുന്നവയിൽ ഒരു ടീമിലാണ് പൂർണമായും വനിതകളുള്ളത്. 

കഴിഞ്ഞ ഏപ്രിൽ 9 മുതൽ തുടങ്ങിയ ചെക്ക് പോസ്റ്റിലെ പരിശോധന തിരഞ്ഞെടുപ്പ് ദിവസമായ 26ന് വൈകിട്ട്  വരെ തുടരും. തട്ടാമല ചെക്ക് പോസ്റ്റിലെ ഒരു ടീം മേധാവിയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമായി പ്രവർത്തിക്കുന്നത് വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും വാളത്തുംഗൽ പുത്തൻചന്ത സ്വദേശിയുമായ രജനി ദാസാണ്.

അസിസ്റ്റന്റായി വാളത്തുംഗൽ സ്കൂളിലെ യുപി വിഭാഗം അധ്യാപികയും ഇരവിപുരം ആലുംമൂട് സ്വദേശിയുമായ ടി.അനുവും പൊലീസ് ഓഫിസറായി അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മങ്ങാട് സ്വദേശിയുമായ ഡെൽഫിൻ പി.ബോണിഫെയ്സും വിഡിയോഗ്രാഫറായി സി–ഡിറ്റിലെ വിഡിയോഗ്രഫറായ വള്ളിക്കീഴ് സ്വദേശിയായ എ.ഗീതാമോളുമാണ് പ്രവർത്തിക്കുന്നത്. ദിവസം 2 ടീമുകളായി 12 മണിക്കൂർ സേവനം അനുഷ്ഠിക്കുന്നതിൽ മറ്റു ടീമുകളിൽ പുരുഷ പങ്കാളിത്തമുണ്ട്. 4 സിആർപിഎഫ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റിൽ സുരക്ഷയ്ക്കായുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com