ADVERTISEMENT

ഇഎസ്ഐ ഒപി ഇല്ല: കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രമാണിച്ച് അവധിയായതിനാൽ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ഇന്ന് ഒപി സേവനങ്ങൾ ഉണ്ടായിരിക്കില്ല.

മ്യൂസിയവും മൃഗശാലയും ഇന്ന് തുറക്കില്ല  
തിരുവനന്തപുരം ∙ വോട്ടെടുപ്പ് ദിനമായ ഇന്ന് സംസ്ഥാന മ്യൂസിയം – മൃഗശാല വകുപ്പിനു കീഴിലുള്ള മ്യൂസിയങ്ങളും മൃഗശാലകളും തുറന്നു പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.

മെഡിക്കൽ ക്യാംപ്
പുത്തൂർ ∙ സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിലെ യാക്കോബായ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 28നു രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി ജനുവിൻ ജയിംസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജോസഫ് സ്റ്റീഫൻ അധ്യക്ഷനാകും. ഫോൺ – 6235727688.

വിദ്യാർഥികൾക്ക് നാടക ശിൽപശാല
കൊല്ലം ∙ പബ്ലിക് ലൈബ്രറി ആൻഡ‍് റിസർച് സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റെ നേതൃത്വത്തിൽ 7 മുതൽ 9 വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കു മേയ് ഒന്ന് മുതൽ 7 വരെ നാടകശിൽപശാല നടത്തുന്നു. സുനിൽ.ജി.വക്കം, പി.ജെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകും. 0474–2748487, 9847005261.

അധ്യാപക ഒഴിവ്
കൊല്ലം∙ മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ(അൺഎയ്ഡഡ്) കെമിസ്ട്രി, ഇംഗ്ലിഷ്, അധ്യാപക ഒഴിവുണ്ട്. 9744845433.

കരാട്ടെ പരിശീലനം
ചാത്തന്നൂർ ∙ ആദിച്ചനല്ലൂർ എസ്എൻഡിപി ശാഖയിൽ കരാട്ടെ പരിശീലനം ആരംഭിക്കും. 28നു വൈകിട്ട് 5നു ദേശീയ കോച്ച് സി.വി.ബിജി ലാൽ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.അനിലാൽ അധ്യക്ഷത വഹിക്കും. 9745339313

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com